പീഡന വീരന്‍ എംഎല്‍എയെ ന്യായികരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പി ആര്‍ ഏജന്‍സിയുടെ ഇടപെടല്‍; പെയ്ഡ് പ്രചരണം നടത്തിയ സുനിതാ ദേവദാസിനു പൊങ്കാല

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപണമുയര്‍ന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയ ക്വട്ടേഷന്‍. പാര്‍ട്ടി ഓഫിസില്‍ വച്ച് പി കെ ശശി എംഎല്‍എ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നപരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എംഎല്‍എയ്ക്ക് സോഷ്യല്‍ മീഡിയയയില്‍ കടുത്ത ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്. സ്ഥിരം സിപിഎം സൈബര്‍ പോരാളികള്‍ പോലും എംഎല്‍എയെ സംരക്ഷിക്കാന്‍ എത്തിയില്ല. ഇതോടെയാണ് എറണാകുളം പുല്ലേപടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സിവഴി എംഎല്‍എ തനിക്കനുകൂലമായ സോഷ്യല്‍ മീഡിയ ക്യാംപയിന് സമീപിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയകളില്‍ നിരവധി ഫോളേവേഴ്‌സുള്ളചിലര്‍ എംഎല്‍എയുടെ പീഡനത്തെ ന്യായികരിച്ചും പരാതി നല്‍കിയ പെണ്‍കുട്ടിയെ അപമാനിച്ചും രംഗത്തെത്തിയട്ടുണ്ട്.
പെയ്ഡ് ക്യാപയിന് തുടക്കമിട്ടത് പത്രം വാരികയിലെ മുന്‍ ലേഖികയായ സുനിതാ ദേവദാസായിരുന്നു. ഇടക്കാലത്ത് മംഗളത്തിലെ ഹണിട്രാപ്പില്‍ പെട്ട മന്ത്രിയെ ന്യായികരിച്ചും ഇവര്‍ രംഗതെത്തിയിരുന്നു. മംഗളത്തെ ന്യായീകരിച്ചെത്തിയ ഇവര്‍ പിന്നീട് മംഗളം ചാനലില്‍ കയറിപറ്റുകയും ചെയ്തു. എന്നാല്‍ ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. മറ്റ് മാധ്യമങ്ങളില്‍ അവസരത്തിനായി ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വിദേശത്തേയ്ക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് സോഷ്യല്‍ മീഡിയ പി ആര്‍ കമ്പനിയുമായി കരാറിലെത്തിയത്. പീഡനത്തിനരയായ പെണ്‍കുട്ടിയെ അപനമാനിച്ച സുനിതാ ദേവദാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇടക്കാലത് സിപിഎം നേതാക്കളെ പ്രതികൂട്ടിലാക്കി സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടത്തി പിന്നീട് സിപിഎം അനുകൂലിയായി രംഗത്തെത്തിയവര്‍ ശശിക്കനുകൂലമായി വാദമുഖങ്ങളുയര്‍ത്തിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പരാതി നല്‍കിയ പെണ്‍കുട്ടി എംഎല്‍എയെ തകര്‍ക്കാന്‍ വ്യാജ പരാതി നല്‍കിയെന്ന് സുചനയാണ് സുനിത സേഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. sunitha
‘ സി പി എം പോലൊരു പുരോഗമന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാസമ്പന്നയായ പെണ്‍കുട്ടിക്ക് അതിനകത്തു രക്ഷയില്ലെങ്കില്‍ പിന്നെന്തിനു അതിനകത്തു കടിച്ചു തൂങ്ങി നില്‍ക്കണം ? പുറത്തു വരണം . അപ്പൊ വിഷയം ചക്കളത്തി പോരാണ് . കാരണം ശശിക്കും പെണ്‍കുട്ടിക്കും തന്നെയേ അറിയൂ. അതില്‍ ചാടി വീണു ഇടപെട്ട് ഘോരഘോരം ഒക്കെ പ്രസംഗിക്കുന്നവര്‍ നാളെ ശശിമാരാവുകയും ശശി മിടുക്കനാവുകയും ചെയ്യും എന്ന് തോന്നി. എനിക്ക് ശശിയാവാന്‍ വയ്യാത്തതുകൊണ്ട് ഇപ്പോഴും ഞെട്ടല്‍ രേഖപ്പെടുത്താനും പ്രതികരിക്കാനുമൊന്നും ഞാനില്ല. ആ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയോ പുറത്തു വന്നു പരാതിയുണ്ടെന്ന് പറയുകയോ ചെയ്യും വരെ ഞാന്‍ ആര്‍ക്കൊപ്പവും ഇല്ല. അവള്‍ക്കൊപ്പവും ഇല്ല. ”
പെണ്‍കുട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൊണ്ട് എംഎല്‍എയെ രക്ഷിക്കാന്‍ നടത്തിയ പിആര്‍ വര്‍ക്കുകകളുടെ ഭാഗമായിരുന്നു. ഈ പെയ്ഡ് ക്യാംപയിനെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ നടക്കുന്ന പി ആര്‍ ഏജന്‍സി വര്‍ക്കുകള്‍ പലര്‍ക്കും അറിയില്ല. വളരെ നിഷ്‌ക്കളങ്കമെന്ന് തോനിക്കും വിധത്തിലെഴുതുന്ന പലനിലപാടുകളും പെയ്ഡാണന്നതാണ് സത്യം. അമ്പതിനായിരത്തിലധികം രൂപയാണ് ഇവര്‍ക്ക് പി ആര്‍ ഏജന്‍സികള്‍ നല്‍കുന്നത്. അതുവഴിയുണ്ടാകുന്ന വിവാദവും പോസ്റ്റിടുന്നവര്‍ക്ക് ഗുണം ചെയ്യും ഇതാണ് ശശി വിഷയത്തിലും സോഷ്യല്‍ മീഡിയയില്‍ ആര്‍ത്തിക്കുന്നത്. എന്തായാലും ഇരയായ പെണ്‍കുട്ടിയുടെ കണ്ണീര് വിറ്റ് പീഡന വീരനുവേണ്ടി രംഗത്തെത്തിയ സുനിതാ ദേവദാസിന്റെ തനിനിറം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
Top