പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും; അനുഷ്‌ക പ്രഭാസ് വിവാഹ വാര്‍ത്തയില്‍ വിശദീകരണവുമായി അനുഷ്‌കയുടെ അമ്മ

തെന്നിന്ത്യന്‍ താര സുന്ദരിയായ അനുഷ്‌ക ഷെട്ടിയും സൂപ്പര്‍ താരം പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത ചലച്ചിത്ര ലോകത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയിലെ ഇരുവരുടെയും അടിപൊളി കോംപിനേഷന്‍ കണ്ടപ്പോള്‍ ആരാധകര്‍ ഇവരെ ജീവിതത്തിലും അതേ ജോഡികളായി സങ്കല്‍പ്പിക്കുകയും ചെയ്തു. പക്ഷേ തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ഇതുവരെ താരങ്ങള്‍ സമ്മതിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. സംഗതി അങ്ങനെയൊക്കെയാണെങ്കിലും അനുഷ്‌ക ഉടന്‍ തന്നെ വിവാഹിതയാകുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തു നിന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെ എല്ലാം തള്ളി അനുഷ്‌കയുടെ അമ്മ പ്രഫുല്ല ഷെട്ടി തന്നെ രംഗത്തു വന്നിരിക്കുകയാണിപ്പോള്‍.

”അനുഷ്‌കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവര്‍ സ്‌ക്രീനില്‍ നല്ല ജോടിയാണ്. പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്” പ്രുഫുല്ല ഷെട്ടി പറഞ്ഞതായി ഒരു തെലുഗു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ ഭാഗ്മതിക്ക് ശേഷം അനുഷ്‌ക പുതിയ സിനിമകളൊന്നും ഏറ്റെടുത്തില്ല.  സുജീത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണ തിരക്കിലാണ്  പ്രഭാസ്.

Latest
Widgets Magazine