പ്രഭാസ് സിനിമാ ജീവിതം അവസാനിപ്പിക്കുന്നു

പ്രഭാസ് അഭിനയജീവിതം നിര്‍ത്താന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. 2002 ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ പ്രഭാസ് വര്‍ഷത്തില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിരുന്നുള്ളു. അതിനാല്‍ തന്നെ വളരെ കുറിച്ച് സിനിമകളില്‍ മാത്രമേ പ്രഭാസ് അഭിനയിച്ചിട്ടും ഉള്ളു. കെരട്ടാല ശിവ സംവിധാനം ചെയ്ത മിര്‍ച്ചി എന്ന സിനിമയ്ക്ക് ശേഷമായിരുന്നു രാജമൗലിയ്‌ക്കൊപ്പം ബാഹുബലിയിലേക്ക് പ്രഭാസ് എത്തിയത്. 2005 ല്‍ ഛത്രപതി എന്ന സിനിമയിലൂടെയായിരുന്നു പ്രഭാസും രാജമൗലിയും ആദ്യമായി ഒന്നിക്കുന്നത്. പ്രഭാസിന്റെ കരിയറ് തന്നെ മാറ്റി മറിച്ച സിനിമയായി ബാഹുബലി മാറുകയായിരുന്നു.

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് സഹോ. സുജിത്ത് സംവിധാനം ചെയ്യുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ഹൈദരാബാദില്‍ നിന്നും ആരംഭിച്ച സിനിമയുടെ ചിത്രീകരണം അടുത്തി അബുദാബിയില്‍ ആയിരുന്നു നടന്നിരുന്നത്. 150 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമ ആക്ഷന് പുറമോ ഒരു റോഡ് മൂവി കൂടിയാണെന്നാണ് സൂചന.

വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ പ്രഭാസ് ഒരു ചോക്ലേറ്റ് പയ്യനായിട്ടും വേഷമിടുന്നുണ്ട്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. നീല്‍ നിതിന്‍, എവ്‌ലിന്‍ ശര്‍മ്മ, മന്ദിര ബേട്ടി, മലയാളത്തില്‍ നിന്നും ലാല്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. പ്രഭാസിന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമാണ്. അതാണ് പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഏറ്റവുമധികം വാര്‍ത്തകള്‍ വരാനുള്ള കാരണവും. ഇപ്പോഴിതാ പ്രഭാസ് സിനിമ ജീവിതം അവസാനിപ്പിക്കാന്‍ പോവുന്നതായിട്ടാണ് പറയുന്നത്. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെക്കാള്‍ മനോഹരമായ കാര്യത്തെ കുറിച്ച് താരം പറഞ്ഞിരിക്കുന്നത്. സഹോയ്ക്ക് ശേഷം ഞാന്‍ കൃഷിയിലേക്ക് തിരിയും അല്ലെങ്കില്‍ ബിസിനസ് ചെയ്യുമെന്നുമാണ് താരം പറയുന്നത്. അതാണ് എനിക്ക് ഇഷ്ടം. ഭക്ഷണം സ്വന്തം കൈ കൊണ്ട് വിളയിച്ചെടുക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം വലുതാണെന്നും താരം പറയുന്നു.

Latest
Widgets Magazine