നരേന്ദ്രമോദിയെ വിമർശിച്ചു: പ്രകാശ് രാജ് കേസിൽ കുടുങ്ങി

സ്വന്തം ലേഖകൻ

ലഖ്‌നൗ: രാജ്യം ഏകാധിപ്ത്യത്തിലേയ്‌ക്കെന്ന ശക്തമായ സൂചന നൽകി എതിർപ്പുയർത്തുന്ന ശബ്ദങ്ങളെ എല്ലാം അടിച്ചൊതുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബിജെപി നേതൃത്വവും തയ്യാറെടുക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായുള്ള അടിച്ചൊതുക്കൽ കൊലപാതകങ്ങളാണ് രാജ്യത്തെമ്പാടും നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച നടൻ പ്രകാശ് രാജിനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അടിച്ചൊതുക്കൽ രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പ്രകാശ് രാജിനെതിരായ കേസ്. കേസിൽ ഒക്ടോബർ ഏഴിന് കോടതി വാദം കേൾക്കും. ലഖ്നൗ കോടതിയിൽ ഒരു അഭിഭാഷകനാണ് കേസ് നൽകിയത്.

തനിക്ക് കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മോദിയുടെയും യോഗിയുടെയും ‘അഭിനയ’ത്തിന് നൽകാൻ തോന്നുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രകാശ് രാജ് പരിഹസിച്ചിരുന്നു.

ബംഗളൂരുവിൽ ഡി.വൈ.എഫ്.ഐ കർണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ഈ പരാമർശം നടത്തിയത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കുന്നവരെ സോഷ്യൽ മീഡിയയിൽ പിന്തുണക്കുന്നത് മോദി നിഷേധിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകൾ മോദി പിന്തുടരുന്നുണ്ടെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടിയിരുന്നു.

കഴിവുള്ള ഈ നടന്മാരെ കാണുമ്പോൾ, തനിക്ക് ലഭിച്ച അഞ്ചു ദേശീയ പുരസ്‌കാരങ്ങളും അവർക്കു നൽകാൻ തോന്നുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

Latest