അപ്പു പൊളിച്ചടുക്കി; ആദിക്ക് മികച്ച വരവേല്‍പ്പ്; പ്രേക്ഷക പ്രതികരണം

ഒടുവില്‍ താരപുത്രന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദിയെ കുറിച്ച് വരുന്ന ഓരോ വാര്‍ത്തകളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. മോഹന്‍ലാലിന്റെ സിനിമയ്ക്ക് കിട്ടുന്നതിനെക്കാളും മികച്ച വരവേല്‍പ്പാണ് പ്രണവിന്റെ സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്.

കേരളത്തില്‍ മാത്രം 200 തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. മുന്‍വിധിയും അമിത പ്രതീക്ഷകളും കൊടുക്കാതെ സിനിമ കാണാന്‍ വരുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.ബാലതാരമായി സിനിമയിലെത്തി ആദ്യം അഭിനയിച്ച സിനിമയില്‍ നിന്ന് തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയാണ് പ്രണവ് കരിയര്‍ തുടങ്ങിയത്. പുനര്‍ജനി, ഒന്നാമന്‍ എന്നീ സിനിമകളില്‍ അഭിനയിച്ച പ്രണവ് നായകനാകുന്ന കന്നിചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താരരാജാവിന്റെ മകന്‍ എന്ന ലേബലിലെത്തിയ പ്രണവിന് ആരാധകരുടെ വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. ദിവസങ്ങളായി സോഷ്യല്‍ മീഡിയയും പത്രമാധ്യമങ്ങളും ആദിയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. ഏട്ടന്റെ ഫാന്‍സ് കുഞ്ഞേട്ടന്റെ സിനിമയ്ക്ക് വലിയ പ്രധാന്യമാണ് കൊടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകളായിട്ടും തിയറ്ററുകളിലും മറ്റും പ്രണവിന്റെ കട്ടൗട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ ഒരു താരത്തിനും ലഭിക്കാത്ത സ്വീകരണം ആദിയ്ക്കും പ്രണവിനും കിട്ടിയിട്ടുണ്ട്. 300 തിയറ്ററുകളിലായി 1500 പ്രദര്‍ശനമാണ് ആദിയ്ക്ക് കിട്ടിയിരിക്കുന്നത്. ഒപ്പം ഫാന്‍സ് ഷോയും സിനിമയ്ക്ക് സംഘടിപ്പിച്ചിരിക്കുകയാണ്.കൊച്ചിയില്‍ നിന്നും തുടങ്ങി ബാംഗ്ലൂരില്‍ അവസാനിക്കുന്ന ആദി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് അപ്രത്യക്ഷിതമായി വരുന്ന സംഭവങ്ങളോടെയാണ് കഥ പുരോഗമിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ സിനിമയാണ് ആദി.

ആശാന്റെ ഗുസ്തി കണ്ട് കണ്ട് ആശാനോടായിരുന്നു ആരാധന. ആശാന്റെ മകന്‍ ആയതോണ്ട് സ്വല്പം ആരാധന തലയോടും തോന്നുന്നു. മോഹന്‍ലാലിനെയും പ്രണവിനെയും ഉപമിക്കാനായി ഛോട്ടാ മുംബൈയിലെ ഈ ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പത്ര പരസ്യത്തിനൊപ്പം മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, മഞ്ജു വാര്യര്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ആദിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.ആക്ഷന്‍, ത്രില്ലര്‍ എന്നിവയെല്ലാം സിനിമയില്‍ ഉണ്ടെങ്കിലും യുവാക്കള്‍ക്കും കുടുംബ സദസ്സിനും ഒരുപോലെ സ്വീകാര്യമായിട്ടാണ് ആദി നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമയെ കുറിച്ച് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ആദിയ്ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആദ്യം പുറത്ത് വന്ന ട്രെയിലറിലും പാട്ടുകളിലും ആദിയുടെ ചില അഭ്യാസങ്ങള്‍ കാണിച്ചിരുന്നു. പതിഞ്ഞു തുടങ്ങിയ ആദ്യപകുതി… പതിയെ ത്രില്ലര്‍ ജനര്‍ലേക്ക് കടക്കുന്നു.. ഒരു കിടിലം പാര്‍കൗര്‍ ആക്ഷന്‍ സീന്‍… മൊത്തത്തില്‍ കണ്ടിരിക്കാവുന്ന ആദ്യ പകുതി… രണ്ടാം പകുതി പകുതി വരെ മോശം സംഭാഷണങ്ങള്‍ കൊണ്ടും ലാഗ് അടിപ്പിച്ചും കുറച്ചു ശോകം ആയിരുന്നു.. പാതി കഴിഞ്ഞതും പതുകെ സിനിമ കത്തി പിടിക്കാന്‍ തുടങ്ങി… ക്ലൈമാക്‌സ് അടുക്കുമ്പോള്‍ ഫിലിം ഫുള്‍ ട്രാക്കില്‍ ആയി.. മരണ മാസ്സ് ക്ലൈമാക്‌സ് കൂടി കഴിയുമ്പോള്‍ ഞാന്‍ എന്ന പ്രേക്ഷകന് ഫുള്‍ ഹാപ്പി… ആദ്യ സിനിമ എന്ന പരിഗണന കൊടുക്കേണ്ട കാര്യമില്ലെന്ന് തെളിയിച്ച പ്രകടനം… പാര്‍കൗര്‍ ആക്ഷന്‍ സീന്‍സ് കൊണ്ടു ചെക്കന്‍ ആമ്മാനമാടിയിട്ടുണ്ട്.. കിടുക്കി… അഭിനയത്തില്‍ ഒരു ക്യൂട്ട്ന്‍സ്… ഡയലോഗ് ഡെലിവറി കൂടി ഇമ്പ്രൂവ് ആയാല്‍ മലയാളത്തില്‍ ഒരു സൂപ്പര്‍താരം കൂടി ജനിച്ചിരിക്കുന്നു… ഒറ്റ സിനിമ കൊണ്ടു ഫാന്‍ ആക്കി കളഞ്ഞു… ഒരു പാട്ട് പാടിയതും കൊള്ളാം… ഇടയിലെ ലാഗ് മാറ്റി നിര്‍ത്തിയാല്‍ പക്കാ പൈസ വസൂല്‍ എന്റര്‍ട്ടനേര്‍… മലയാളി പ്രേക്ഷകര്‍ക്ക് ഈ ആക്ഷന്‍ രംഗങ്ങള്‍ പുതുമയായിരിക്കും…

 

Top