ദിലീപേട്ടന്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് താരങ്ങള്‍ പ്രതികരിച്ചിരുന്നു. ദിലീപിനോടൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട പ്രവീണയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. പള്‍സര്‍ സുനിയെക്കൊണ്ട് ഇത്തരത്തിലൊരു കൃത്യം ചെയ്യിപ്പിക്കുന്നയാളല്ല ദിലീപെന്ന് പ്രവീണ പറയുന്നു. കുറച്ച് ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിരുന്നു. ഇത്തരത്തിലൊരു കാര്യം ചെയ്യാനോ ചെയ്യിപ്പിക്കാനോ അദ്ദേഹം ശ്രമിക്കില്ലെന്നാണ് തന്റെ വിശ്വാസം എന്നും പ്രവീണ പറയുന്നു. കൂടെ അഭിനയിച്ചപ്പോഴൊക്കെ നല്ല പിന്തുണയായിരുന്നു അദ്ദേഹമെന്നും താരം പറയുന്നു. വിവാഹവും കുടുംബ ജീവിതമൊക്കെയായി തിരക്കിലായതിനാലാണ് ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, മഞ്ചാടിക്കുരു തുടങ്ങി അഞ്ജലി മേനോന്‍ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. ആക്രമണത്തിനിരയായ താരവുമായി നല്ല കൂട്ടാണ്. ശരിക്കും അനിയത്തിക്കുട്ടിയെപ്പോലെയാണ്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും പ്രവീണ വ്യക്തമാക്കി.

Latest
Widgets Magazine