ഊള ഡാന്‍സും അതുക്കുമേലെയുള്ള എക്സ്പ്രഷനും; പ്രയാഗ മാര്‍ട്ടിന് ട്രോള്‍മഴ

ഉണ്ണി മുകുന്ദന്‍ നായകനായ ഒറു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, രാമലീല എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചു. സിനിമകളിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ച നടിക്ക് ഡാന്‍സ് ചെയ്യാന്‍ ഒട്ടും അറിയില്ലെന്ന് ആരാധകര്‍ക്ക് മനസ്സിലായത് ഇപ്പോഴാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അവാര്‍ഡ് ചടങ്ങില്‍ പ്രയാഗ മാര്‍ട്ടിന്‍ ഡാന്‍സ് ചെയ്തിരുന്നു. ക്വീനിലെ പൊടിപാറണ, താന സേര്‍ന്ത കൂട്ടം സിനിമയിലെ സൊടക് മേലെ തുടങ്ങിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മിക്‌സഡ് പെര്‍ഫോമന്‍സ് ആണ് പ്രയാഗ നടത്തിയത്. എന്നാല്‍ നടിയുടെ ഡാന്‍സും ഓവര്‍ എക്‌സ്പ്രഷനും ആ പാട്ടിനെ ചളമാക്കിയെന്ന് വേണം പറയാന്‍. നവരസങ്ങള്‍ക്കപ്പുറമാണ് നടിയുടെ ഭാവങ്ങള്‍. പാട്ടിന് ചേരാത്ത വൃത്തികെട്ട എക്‌സ്പ്രഷനും ഡാന്‍സിന് ചേരാത്ത കോസ്റ്റിയൂമിനെയും കളിയാക്കി നിരവധിപ്പേര്‍ രംഗത്തെത്തി. ഒരു ഡാന്‍സിലും ഇതുപോലെയുള്ള എക്‌സ്പ്രഷന്‍ കണ്ടിട്ടില്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും നടിയെ ആളുകള്‍ താക്കീത് ചെയ്തു. ഇവളുടെ ഡാന്‍സ് കാണുമ്പോഴാണ് എന്റെ ഡാന്‍സ് എത്രയോ ഭേദം എന്ന് തോന്നുവെന്ന് ഒരാള്‍ കുറിച്ചു. മലയാള സിനിമയില്‍ ഇത്രയും ദാരിദ്ര്യമാണോ എന്ന് ചോദിച്ചും ആളുകള്‍ എത്തിയിട്ടുണ്ട്.

Latest
Widgets Magazine