കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ഏഷ്യനെറ്റ് അഭിപ്രായവോട്ടെടുപ്പ് ഫലം; ബിജെപി മുന്നണി ഒരു സീറ്റ് നേടുമെന്നും സര്‍വേ

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ഏഷ്യനെറ്റ് അഭിപ്രായവോട്ടെടുപ്പ് ഫലം. ഏഷ്യാനെറ്റ് ന്യൂസ് – എഇസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വെ. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് സീറ്റുകള്‍ നേടുമെന്നാണ് ചൂണ്ടികാട്ടുന്നത്. ബിജെപി ഒരു സീറ്റ് നേടുമെന്നും സര്‍വ്വേ പറയുന്നു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വോട്ട് വിഹിതം 30 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്ന അഭിപ്രായ സര്‍വ്വേ മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടിയേക്കുമെന്ന് പ്രവചിക്കുന്നു.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സീറ്റില്‍ എന്‍ഡിഎ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ പ്രവചിക്കുന്നു. 18 ശതമാനം വോട്ടുവിഹിതമായിരിക്കും എന്‍ഡിഎക്ക് കിട്ടുക. തെക്കന്‍ ജില്ലകളിലെ ഏഴ് സീറ്റുകളില്‍ ഒന്നില്‍ ബിജെപി വിജയിക്കും എന്നാണ് സര്‍വേയുടെ പ്രവചനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

uddff

വടക്കന്‍ കേരളത്തില്‍ (1. കാസര്‍കോട് 2. കണ്ണൂര്‍ 3. വടകര 4. വയനാട് 5. കോഴിക്കോട് 6. മലപ്പുറം 7. പൊന്നാനി 8. പാലക്കാട്) ഏഴ് മുതല്‍ എട്ട് സീറ്റ് വരെ യുഡിഎഫ് ജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 48 ശതമാനം വരെ വോട്ടു വിഹിതമാണ് ഈ മേഖലയില്‍ യുഡിഎഫിന് കിട്ടാന്‍ സാധ്യത. പൂജ്യം മുതല്‍ ഒരു സീറ്റുവരെ വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് കിട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 33 ശതമാനം വോട്ടുവിഹിതമാണ് ഇവിടെ എല്‍ഡിഎഫിന് പ്രവചിക്കുന്നത്. 16 ശതമാനം വോട്ടുകള്‍ ഇവിടെ എന്‍ഡിഎ പിടിക്കുമെന്നും ഏഷ്യനെറ്റ് സര്‍വ്വേ പറയുന്നു.

മധ്യകേരളത്തില്‍ (9. ആലത്തൂര്‍ 10. തൃശൂര്‍ 11. ചാലക്കുടി 12 എറണാകുളം 13. ഇടുക്കി) നാല് മുതല്‍ അഞ്ച് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫ് പരമാവധി ഒരു സീറ്റ് നേടും. യുഡിഎഫിന് ഇവിടെ 42 ശതമാനം വോട്ടും എല്‍ഡിഎഫിന് 27 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ടും ലഭിക്കും എന്ന് സര്‍വേ പ്രവചിക്കുന്നു

തെക്കന്‍ കേരളത്തില്‍ (14. കോട്ടയം 15. ആലപ്പുഴ 16. മാവേലിക്കര 17. പത്തനംതിട്ട 18. കൊല്ലം 19. ആറ്റിങ്ങല്‍ 20. തിരുവനന്തപുരം) 44 ശതമാനം വോട്ടു പിടിച്ച് യുഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഈ മേഖലയില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും 28 ശതമാനം വോട്ടുവിഹിതവും അവര്‍ക്ക് ലഭിക്കും. കേരളത്തില്‍ ബിജെപിക്ക് വിജയസാധ്യതയുള്ള ഒരേ ഒരു സീറ്റും തെക്കന്‍ കേരളത്തിലാണ്. 20 ശതമാനം വോട്ടുവിഹിതം നേടി ബിജെപി തെക്കന്‍ കേരളത്തിലെ ഏഴ് സീറ്റുകളിലൊന്നില്‍ ജയിച്ചേക്കാം എന്ന് സര്‍വേ പ്രവചിക്കുന്നു.

Top