മനുഷ്യന്‍ തോറ്റിടത്ത് ശാസ്ത്രം ജയിച്ചു !..എഴുപത്തിരണ്ടാം വയസില്‍ ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍! 46 വര്‍ഷത്തെ കാത്തിരിപ്പ് സഫലം!

ന്യുഡല്‍ഹി :മനുഷ്യന്‍ തോറ്റിടത്ത് ശാസ്ത്രം ജയിച്ചു.72 വയസില്‍ ഗര്‍ഭം ധരിച്ചെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? പക്ഷേ, സംഭവം സത്യമായിരുന്നു. മനുഷ്യന്‍ തോറ്റിടത്ത് ശാസ്ത്രം ജയിച്ചപ്പോള്‍ അസാധ്യമെന്നു കരുതിയത് യാഥാര്‍ഥ്യമായി. ധല്‍ജിന്ദറിന്റെയും ഭര്‍ത്താവിന്റെയും 46 വര്‍ഷത്തെ കാത്തിരിപ്പ് അങ്ങനെ ശുഭപര്യവസായി ആയി.താന്‍ ഗര്‍ഭിണിയാണെന്ന് ധല്‍ജീന്ദര്‍ കൗര്‍ പറഞ്ഞപ്പോള്‍ ആദ്യം വീട്ടുകാര്‍ ധരിച്ചത് അവര്‍ ഭ്രാന്ത് പറയുകയാണെന്നനാണ്.

വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ ഒരു കുഞ്ഞിക്കാല് കാണുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. ഇന്നത്തെ പോലെ അന്ന് വലിയ ചികിത്സാ സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും സ്വന്തം കുഞ്ഞെന്ന സ്വപ്നം അവര്‍ ഒരിക്കലും ഉപേക്ഷിച്ചില്ല. ഒടുവില്‍ എഴുപതാം വയസില്‍ അവര്‍ വന്ധ്യതാ ചികിത്സ ആരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ധല്‍ജീന്ദര്‍ ഗര്‍ഭം ധരിച്ചു. കുഞ്ഞിനെ പ്രസവിച്ചു എന്നു മാത്രമല്ല മുലയൂട്ടാനും ഈ അമ്മയ്ക്കു കഴിഞ്ഞു.ചികിത്സയ്ക്കായി ചെന്നപ്പോള്‍ ഡോക്ടര്‍ നിരുത്സാഹപ്പെടുത്തി. പണം കളയണമെന്നു വാശിയാണോ എന്നു വരെ ചോദിച്ചു. ഒടുവില്‍ എന്റെ വാശി തന്നെ വിജയിച്ചു. ഒരു കുഞ്ഞിനായുള്ള എന്റെ കാത്തിരിപ്പ് സഫലമായി. എനിക്ക് ഒരു ചുണക്കുട്ടനെത്തന്നെ മകനായി ലഭിച്ചു.

Latest
Widgets Magazine