ഏതാണ് ഏറ്റവും നല്ല ഗർഭനിരോധന മാർഗം: യുവ വനിതാ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

 സ്വന്തം ലേഖകൻ
കൊച്ചി: ഏറ്റവും നല്ല ഗർഭനിരോധനമാർഗം ഏതാണ്. ലൈംഗിക ബന്ധത്തിനു തയ്യാറെടുക്കുന്ന എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ് ഇത്. എന്നാൽ,
ഡോക്ടർ വീണ ജെ എസിന്റെ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഏറ്റവും നല്ല ഗർഭ നിരോധന മാർഗം ഇതാ.. എന്ന പേരിലാണ് കുറിപ്പ് ആരംഭിക്കുന്നത്. ർഭനിരോധനം സംശയമെന്യേ സാധ്യമാവുന്നത് സെക്സ് ചെയ്യാതിരിക്കുമ്പോൾ മാത്രമാണെന്ന് ഡോക്ടർ പറയുന്നു. ആർത്തവം വരുന്നതോടെ വിവാഹത്തിന് ലൈസൻസ് ആയി എന്ന് കരുതണ്ട. ആർത്തവം വരുന്നതിന്റെ അർത്ഥം കുഞ്ഞിനെയുണ്ടാക്കാനുള്ള പക്വത നമുക്കായി എന്ന് വെളിവാക്കലല്ലെന്നും അവർ കുറിച്ചു.
ഡോ. വീണ് ജെ എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
ഏറ്റവും നല്ല ഗർഭനിരോധനമാർഗം ഏതാ???
Trust me ഗർഭനിരോധനം സംശയമെന്യേ സാധ്യമാവുന്നത് സെക്സ് ചെയ്യാതിരിക്കുമ്പോൾ മാത്രമാണ് 😉
(സെക്സ് ചെയ്യാതെ ഗർഭിണിയാകേണ്ടിവന്ന ആ പഴയ കന്യകയെ മനഃപൂർവം ഈ ഡിസ്‌കഷനിൽ നിന്നും മറക്കുക.)
Periods/ആർത്തവം വരുന്നത് വിവാഹവിളിയായി കരുതുന്ന ജനവിഭാഗങ്ങൾ ഇന്നും നമുക്കിടയിൽ ഉണ്ട്. ആർത്തവം വരുന്നതോടെ വിവാഹത്തിന് ലൈസൻസ് ആയി എന്ന് കരുതണ്ട. ആർത്തവം വരുന്നതിന്റെ അർത്ഥം കുഞ്ഞിനെയുണ്ടാക്കാനുള്ള പക്വത നമുക്കായി എന്ന് വെളിവാക്കലല്ല.
ആദ്യത്തെ സെക്സ് എത്രനാൾ വൈകിക്കുന്നുവോ അത്രയും നല്ലതാണ്. ലൈംഗികരോഗങ്ങൾ പിടിപെടാതിരിക്കാൻ ആദ്യത്തെ സെക്സ് വൈകിക്കുന്നത് നല്ലത്. ആദ്യം ചെയ്തിട്ടു പിന്നെ ചെയ്യാതിരുന്നാൽ പോരെ എന്ന ചോദ്യം കീറിക്കളയുക.
എയ്ഡ്‌സ്, ഗൊണേറിയ, സിഫിലിസ് എന്നിവ മാത്രമല്ല ലൈംഗികരോഗങ്ങൾ എന്നറിയുക. മെഴുകുപോലുള്ള കട്ടയായ യോനീസ്രവത്തിനു കാരണമാകുന്ന കാൻഡിഡിയാസിസ്, ചെറിയ അണുബാധയായി തുടർന്ന് വർഷങ്ങൾക്കു ശേഷം അർബുദത്തിലെത്തുന്ന HPV, ഭാവിയിൽ വന്ധ്യത മുതൽ അർബുദത്തിലേക്കു നയിക്കാനിടയുള്ള പെൽവിക് ഇൻഫെക്ഷൻ ഉണ്ടാക്കുന്ന മറ്റനേകം രോഗാണുക്കൾ എന്നിവയും ലൈംഗികരോഗങ്ങളുടെ തലക്കെട്ടിനടിയിൽ വരും.
മുപ്പത്തഞ്ചു വയസ്സുവരെയുള്ള ഗർഭങ്ങൾക്ക് റിസ്‌ക് കുറവാണ്. വന്ധ്യത ഉണ്ടെങ്കിൽ ഭാവിയിൽ അതിന് ദീർഘനാളത്തെ ചികിത്സ വേണ്ടിവന്നേക്കാം എന്നത് മുൻനിർത്തി, കുഞ്ഞുങ്ങൾ വേണ്ടവർക്ക് മാത്രം വിവാഹത്തിന്റെ ഉയർന്നപ്രായപരിധി മുപ്പതും കുറഞ്ഞ പ്രായപരിധി വീണ്ടും മുപ്പതായി 😉 ഞാൻ നിജപ്പെടുത്തുന്നു. But the choice, അതെപ്പോഴും പെണ്ണിന്റേതാവണം. കാരണം, നിലവിലെ സാഹചര്യങ്ങളിൽ സ്ത്രീകളുടെ മേൽ സാമൂഹികമായും കുടുംബവ്യവസ്ഥാപരമായും ഉള്ള നിയന്ത്രണപരിപാടി തന്നെയാണ് വിവാഹം. ശാരീരികമാനസികസാമ്പത്തികഭദ്രത നേടുക എന്നതാവണം ആദ്യത്തെ പരിപാടി. പുരുഷാ, പറ്റുമെങ്കിൽ വെയിറ്റ്. അത്രേള്ളൂ 😉
ഏറ്റവും ഇഫക്റ്റീവ് ആയത് : പെർമെനന്റ് ആയ വന്ധ്യംകരണശസ്ത്രക്രിയകൾ, കോപ്പർ ടി.
(100 സ്ത്രീകൾ ഒരു വർഷം മേല്പറഞ്ഞ മാർഗങ്ങൾ ആണ് ഗർഭനിരോധനത്തിനുപയോഗിക്കുന്നതെങ്കിൽ രണ്ടോ അതിൽക്കുറവോ സ്ത്രീക്കെ ഗർഭനിരോധനം പരാജയപ്പെടൂ. വന്ധ്യംകരണത്തിൽ പരാജയസാധ്യത ഏറ്റവും കുറവ് )
സ്ഥിരമായ മാർഗങ്ങൾ സ്ഥിരമായതുകൊണ്ടും സ്ത്രീകളിൽ റിസ്‌ക് കൂടുതലായതുകൊണ്ടും താത്കാലികമായകോപ്പർ ടി പോലുള്ള ഫലപ്രദമായ മാർഗങ്ങൾ ഉപയോഗിക്കുക. പ്രസവിക്കാത്തവരിൽ ഫലപ്രദമല്ലെന്നു കരുതി ആദ്യകാലങ്ങളിൽ കുഞ്ഞുള്ളവരിലോ ആദ്യപ്രസവത്തിനോ അബോർഷനോ ശേഷമായിരുന്നു കോപ്പർ ടി ഉപയോഗിച്ചിരുന്നത്. sexually ആക്റ്റീവ് ആയവരിൽ കോപ്പർ ടി ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കാൻ എളുപ്പം, അവരിൽ കോപ്പർ ടി പുറന്തള്ളപ്പെടുന്ന rate കുറവ് എന്നീ കാരണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷെ പുതിയ പഠനങ്ങൾ എല്ലാവരിലും കോപ്പർ ടി ഫലപ്രദമാണെന്ന് തെളിയിക്കുന്നു. മറ്റൊരു പ്രധാനഗുണം കൂടെ കോപ്പർ ടിക്കുണ്ട്. ഗർഭനിരോധനസുരക്ഷിതത്വമില്ലാത്ത ലൈംഗികബന്ധത്തിന് ശേഷം ഐ പില്ലിനെക്കാളും ഗർഭം തടയാൻ കൂടുതൽ ഫലപ്രദം കോപ്പർ ടി ആണ്.
പറ്റുന്നത്ര നേരത്തെ, അഞ്ചുദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ ചെന്ന് ഡോക്ടറെ കാണുക. അഞ്ച് ദിവസങ്ങൾക്കുള്ളിൽ കോപ്പർ ടി ഇട്ടാൽ ഐ പില്ലിനേക്കാൾ സുരക്ഷിതമായി ഗർഭം തടയും എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അണുബാധയ്ക്ക് സാധ്യത ഇല്ലാത്ത അവസരങ്ങളിൽ ഉള്ളവർക്ക് പ്രസവമോ അബോർഷനോ ശേഷം സമയം വൈകാതെ (പത്തുമിനുറ്റ്നുള്ളിൽ മുതൽ മൂന്നു ദിവസം വരെ) കോപ്പർ ടി നിക്ഷേപിക്കുന്നത് വളരെ ഫലപ്രദം. പത്തുവർഷം വരെ കോപ്പർ ടി നിലനിർത്താം.
ഇനി ഇഫക്ടിവ് ആയ മാർഗങ്ങൾ ആണ് ഹോർമോൺ ഗുളികകൾ. (പരാജയസാധ്യത നൂറിൽ മൂന്നിനും ഒമ്പതിനും ഇടയിൽ)ഐ പിൽ ഗർഭനിരോധനഗുളികയാണെന്നാണ് പലരുടെയും ധാരണ. മാസം നാലും അഞ്ചും ഐ പിൽ കഴിക്കുന്നവർ കേരളത്തിൽ പോലുമുണ്ടെന്നു പഠനങ്ങൾ പറയുമ്പോൾ നമ്മുടെ വിദ്യാഭ്യാസനിലവാരം തന്നെയാണ് ചോദ്യംചെയ്യപ്പെടുന്നത്.
ഗർഭനിരോധനഗുളികകൾ എന്നത് ദിവസേന കഴിക്കേണ്ടുന്ന ലോ ഡോസ് ഗുളികകൾ ആണ്. ചുമ്മാ കൗണ്ടറിൽ കേറി വാങ്ങിച്ചു കഴിക്കേണ്ടവ അല്ല ഈ ഗുളികകൾ. പ്രാഥമികആരോഗ്യകേനന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരോട് ചോദിച്ച് വാങ്ങി കഴിക്കേണ്ടവയും അല്ല. ഡോക്ടറെ കണ്ടു കൃത്യമായ മുൻകൂർ ചെക്ക് അപ്പ് നടത്തി നിങ്ങൾ ഗുളിക കഴിക്കാൻ അർഹതയുള്ള ശരീരം ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഈ ഗുളികകൾ കഴിക്കാവൂ.
വർഷങ്ങൾക്കു മുന്നേ കണ്ട ഒരു സ്ത്രീശരീരം ഇന്നും ഓർമയിലുണ്ട്. അപസ്മാരത്തിന് ദിവസവും മരുന്നെടുക്കുന്ന 35വയസ്സുള്ള, വ്യായാമം ചെയ്യാത്ത, തടിയുള്ള ശരീരമുള്ള രണ്ടു മക്കളുള്ള സ്ത്രീ. ഭർത്താവ് ഗൾഫിലാണ്. ഭർതൃവീട്ടിൽ താമസം. ഭർത്താവിന്റെ അമ്മയും അച്ഛനും കൂടെയുണ്ട്. അച്ഛൻ വീട്ടിന്റെയുള്ളിൽ ഇരുന്ന് ഓരോ മണിക്കൂറും ഓരോ സിഗരറ്റ് വലിക്കും. ഭർത്താവ് അടുത്തമാസം നാട്ടിൽ വരും. പ്രസവം നിർത്താത്തതു കാരണം എവിടുന്നോ ഗർഭനിരോധനഗുളിക വാങ്ങി കഴിക്കാൻ തുടങ്ങി. ഡോക്ടറെ കണ്ടു മരുന്ന് വാങ്ങുന്ന സ്വഭാവം നമുക്കുണ്ടോ ! അടുത്ത മാസത്തേക്ക് ഗർഭത്തിനെതിരെ സുരക്ഷിതയാകാൻ ആർത്തവം തുടങ്ങുന്ന അന്ന് തൊട്ട് മരുന്ന് കഴിച്ച് തുടങ്ങണം. രണ്ടാഴ്ച കഴിച്ചു. ഒരുദിവസം ബന്ധുവീട്ടിൽ പോയി വന്ന അച്ഛനും അമ്മയും കാണുന്നത് വായിൽ നുരയും പതയുമായി മരിച്ചു കിടക്കുന്ന ആ സ്ത്രീയെയാണ്.
റൂമിൽ നിന്നും കിട്ടിയ ഗർഭനിരോധനമരുന്നിന്റെ പാക്കറ്റ് ആണ് തുമ്പായത്. അപസ്മാരമുള്ളവർ ഗർഭനിരോധനഗുളിക കഴിക്കാൻ പാടില്ല. കഴിച്ചാൽ ഈ മരുന്നിന്റെ എൻസൈമറ്റിക് പ്രവർത്തനഫലമായി അപസ്മാരചികിത്സക്കെടുക്കുന്ന മരുന്നിന്റെ അളവ് ശരീരത്തിൽ കുറയും. അങ്ങനെ വരുമ്പോൾ തലച്ചോറിൽ അപസ്മാരസിഗ്നലുകൾ വരികയും രോഗി അപകടത്തിലാവുകയും ചെയ്യും.
നേരെ തിരിച്ചു, ചില മരുന്നുകൾ
ഗർഭനിരോധനഗുളികകളുടെ ശരീരത്തിൽ ലഭ്യമായ അളവ് കുറയ്ക്കും. ആഗ്രഹിക്കാത്ത ഗർഭം മാത്രമല്ല ഫലമാകുക. ആ മരുന്നുകൾ വളരുന്ന ഭ്രൂണത്തിന് ഹാനികരമാവുന്നവയാണെങ്കിൽ കുട്ടിക്ക് വൈകല്യങ്ങൾ ഉണ്ടാകാം. ഏതു മരുന്ന് കഴിക്കുന്നവരും ഏതു രോഗമുള്ളവരും ഗർഭനിരോധനഗുളിക എടുക്കും മുന്നേ ഡോക്ടറെ കാണുക, ഉപദേശം തേടുക.
തടി കൂടുതലുള്ളവരിൽ ശരീരഭാരത്തിനനുസരിച്ചുള്ള ഗർഭനിരോധനഗുളികയുടെ bioavailability കുറയാൻ സാധ്യത ഉണ്ട്. അങ്ങനെ ആവുന്നപക്ഷം ഗർഭനിരോധനം പരാജയപ്പെടാനുള്ള ചെറിയ സാധ്യത മുഴുവനായും തള്ളിക്കളയാൻ പറ്റില്ല.
തടി ഉള്ളവരിൽ റിസ്‌ക് ഉണ്ടാക്കില്ലെങ്കിലും തടിയുള്ള, പുകവലിയുള്ള/പുകവലിക്ക് exposed ആവുന്ന മുപ്പത്തഞ്ചു കഴിഞ്ഞ സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക് റിസ്‌ക് കൂടുതലാകും. ഗർഭനിരോധനഗുളികകൾ ഉപയോഗിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്ന സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു അഞ്ചുമടങ്ങോളം ഉയർത്തും. വ്യായാമം ഇല്ലാത്തവരിൽ ആണെങ്കിൽ ഈ റിസ്‌ക് കൂടും. ശ്രദ്ധിക്കണം.
മറ്റനേകം അസുഖങ്ങൾ ഉള്ളവർക്ക് (ഗുരുതരമായ രക്തസമ്മർദം, കരൾ രോഗം, വിൽസൺ രോഗം പിത്തരോഗം, രക്തം കട്ടപിടിക്കുന്ന രോഗമുള്ളവർ, ഹൃദ്രോഗം ഉള്ളവർ, യോനിയിൽ നിന്നും അസാധാരണരക്തസ്രാവമോ മറ്റ് സ്രവങ്ങളോ വരുന്നവർ, സ്തനാർബുദറിസ്‌ക് ഉള്ളവർ) ഗർഭനിരോധനഗുളികകൾ നിഷിദ്ധമാണ്. അതുകൊണ്ടാണ് ഡോക്ടറെ കണ്ടു സംസാരിച്ചതിന് ശേഷമേ ഈ ഗുളികകൾ തുടങ്ങാവൂ എന്ന് പറയുന്നത്.
കഴിക്കുന്നവർ കൃത്യമായും ഡോസ് പിന്തുടരണം. ഒരു ദിവസം കഴിക്കാൻ മാറന്നെങ്കിൽ രണ്ടാം ദിവസം രണ്ടു ഡോസ് എടുക്കണം. അതിൽ കൂടുതൽ മറന്നാൽ ഗുളിക തുടരുന്നതോടൊപ്പം, മുന്നോട്ടുള്ള ഒരാഴ്ച സെക്സ് നടക്കുമ്പോൾ condom ഉപയോഗിക്കേണ്ടതാണ്. ഒരാഴ്ചയിലധികം ആർത്തവം നീണ്ടുപോയാൽ ഗർഭം ഉണ്ടോ എന്നത് ടെസ്റ്റ് ചെയ്യണം. ഒരു ഗർഭനിരോധനമാർഗവും പൂർണമായും സുരക്ഷിതമാണെന്ന് വിചാരിക്കരുത്. ഗർഭനിരോധനഗുളികകൾ ചിലരിൽ മാനസികവിഷമങ്ങൾ (വിഷാദം) ഉണ്ടാക്കും. അതേപ്പറ്റി പൂർണബോധ്യം ഉണ്ടാവണം. സെക്സ് ചെയ്യാനുള്ള ആഗ്രഹം (libido) കുറയാനും കാരണമായേക്കാം. ഇങ്ങനെയൊക്കെ കൂടെയാണോ ഗർഭം നിരോധിക്കുന്നത് എന്ന ചോദ്യം അസ്ഥാനത്തല്ല. 😉
Side effects ഉണ്ടോ???? റിസ്‌കും ഗുണവും നോക്കി ഗുണമാണ് കൂടുതലെങ്കിൽ മാത്രമാണ് ഗർഭനിരോധനഗുളികകൾ കഴിക്കേണ്ടത്. അതാണ് ഡോക്ടറെ കണ്ടേ ഇവ ഉപയോഗിക്കാവൂ എന്ന് പറഞ്ഞത്. ഒരു ഗുണം ഇതാണ്, ഗർഭാശയഅണ്ഡാശയഅർബുദത്തിന്റെ ചാൻസ് ഗുളിക ഉപയോഗിക്കുന്നവരിൽ 50 ശതമാനം കുറവാണ്, സുരക്ഷിതമാണ് എന്ന് സാരം. ഗർഭനിരോധനഗുളിക ഉപയോഗിക്കുന്നവരിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും VTEയും മറ്റുള്ളവരെക്കാൾ അഞ്ച് മടങ് കൂടുതലായതിനാൽ ദീർഘദൂരയാത്ര ചെയ്യുമ്പോൾ ഇടയ്ക്കിടെ എണീറ്റു നടക്കേണ്ടതും നന്നായി വെള്ളം കുടിക്കേണ്ടതുമാണ്.എല്ലാ ദിവസവും വ്യായാമം ചെയ്യുകയും വേണം.
അടുത്ത ഇഫക്ടിവ് ആയത് condom ആണ്. (പരാജയം നൂറിൽ പത്തുമുതൽ ഇരുപത് വരെ)
ലൈംഗികരോഗങ്ങളിൽ നിന്നും ഒരുപരിധി വരെ സംരക്ഷണം ലഭ്യമാക്കാൻ ഇവ സഹായിക്കും.
ബാക്കി പ്രകൃതദത്തമായ, സഭ പ്രേരിപ്പിക്കുന്ന ഗർഭനിരോധനമാർഗങ്ങളുടെ പരാജയം നൂറിൽ ഇരുപതു മുതൽ മുപ്പതു വരെയാണ്. അങ്ങനല്ല എന്ന് പറയാൻ വരുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ. ആവശ്യമില്ലാത്ത ഗർഭം ഒഴിവാക്കാൻ വേണ്ടി ഭാര്യയും ഭർത്താവും പോകുന്നത് നാട്ടുകാരെ പോയിട്ട് വീട്ടുകാരോട് പോലും പറഞ്ഞിട്ടാവില്ല എന്നോർക്കുക.
സഭാവിശ്വാസിയായ സ്ത്രീസുഹൃത്തും അവളുടെ ഭർത്താവും ആരും അറിയാതെയാണ് ഗർഭനിരോധനഗുളിക വാങ്ങിയിരുന്നത്. അവളുടെ രണ്ടാം പ്രസവശേഷം പ്രസവം നിർത്താൻ അവൾ ആവശ്യപ്പെട്ടപ്പോൾ സഭയുടെ ആശുപത്രിയിൽ പ്രസവം നിർത്തില്ലെന്ന് ! സിസ്സേറിയൻ ഉള്ളവർക്ക് കുഞ്ഞുങ്ങൾ മൂന്നെങ്കിലും ആയാലേ നിർത്തുള്ളുത്രേ ! വീട്ടുകാരോട് പോലും പറയാതെ, ദൂരെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി താമസിച്ചാണ് അവർ അബോർഷൻ ലഭ്യമാക്കിയത്. അവിടെയും സമാധാനമൊന്നും കിട്ടിയിട്ടില്ല. സഭയേക്കാൾ ഭീകരന്മാർ ആണ് ഗൈനക് ഓപികളിൽ പലപ്പോഴും വിരാജിക്കുന്നത് ! 1971 മുതൽ അബോർഷൻ നിയമവിധേയമായ രാജ്യം ! ഒരു ക്രാഫ്തൂ തൂവാല ഗൈനക് വാർഡുകളിൽ കൊണ്ട് വെച്ചാലോ
Top