സുഖപ്രസവം വേണോ: എങ്കിൽ ഗർഭകാലത്ത് ലൈംഗികത ആസ്വദിക്കൂ

ഹെൽത്ത് ഡെ്‌സ്‌ക്

ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാലയളവിനെ മൂന്നുഘട്ടങ്ങളായാണ് തിരിക്കുന്നത്. ആദ്യത്തെ മൂന്നു മാസം ഇടയിലുള്ള മൂന്നുമാസം അവസാന മൂന്നു മാസം. ഇതിൽ ആദ്യത്തെ മൂന്നു മാസം സാധാരണഗതിയിൽ ദമ്പതികൾ ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. ഈ കാലയളവിലാണ് ബീജം ഭ്രൂണമായി മാറുന്നതും ഗർഭം ഉറച്ചുതുടങ്ങുന്നതും. അതുകൊണ്ടുതന്നെ, ഈ സമയങ്ങളിൽ ശാരീരികബന്ധവും കഠിനാദ്ധ്വാനമുള്ള ജോലികളും ഒഴിവാക്കുന്നതാണ് അഭികാമ്യം. അവസാനത്തെ മൂന്നു മാസവും സെക്സ് ഒഴിവാക്കണം. യോനിയിൽ അണുബാധയുണ്ടാകാനുള്ള സാധ്യത ഈ സമയത്ത് കൂടുതലായിരിക്കും. കൂടാതെ ഗർഭപാത്രത്തിന്റെ വലുപ്പക്കൂടുതൽ സുഗമമായ ലൈംഗികബന്ധത്തിനു തടസ്സമാകും. എന്നാൽ, മൂന്നു മുതൽ ആറു വരെയുള്ള മാസങ്ങൾ പൊതുവെ ‘റിസ്‌ക് ഫ്രീ ടൈം’ ആണ്. ഈ സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു കൊണ്ട് ശാസ്ത്രീയമായി ഒരു തകരാറുമില്ല. ഗർഭിണികൾ, ഗർഭകാലത്ത് അനുഭവിക്കേണ്ടിവരുന്ന മാനസികസമ്മർദ്ദങ്ങളിൽ നിന്ന് രക്ഷനേടാനും ദമ്പത്യത്തിന്റെ ഊഷ്മളത നിലനിർത്താനും ഗർഭകാല സെക്സ് സഹായിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒഴിവാക്കേണ്ടവർ
സാധാരണ ഗർഭത്തിൽ സെക്സ് ആകാമെങ്കിലും, മുമ്പ് ആവർത്തിച്ച് അബോർഷനുകൾ ഉണ്ടായിട്ടുള്ളവർ, മാസം തികയാതെ പ്രസവം നടന്നിട്ടുള്ളവർ, ഗർഭകാലത്ത് അടിയ്ക്കടി യൂറിനറി ഇൻഫെക്ഷനും വജൈനൽ ഇൻഫെക്ഷനും ഉണ്ടാകുന്നവർ, ഇരട്ടക്കുട്ടികൾ ഉണ്ടാകാൻ സാധ്യതയുള്ളവർ, ഗർഭപാത്രത്തിൽ നിന്ന് വെള്ളം പൊട്ടിപ്പോയിട്ടുള്ളവർ, മുൻകാലങ്ങളിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പ്രസവം നേരത്തെ നടക്കാൻ സാധ്യതയുള്ളവർ തുടങ്ങിയ ശാരീരികാവസ്ഥകളുള്ളവർ ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാലയളവിൽ പൂർണ്ണമായും ലൈംഗികബന്ധം, പ്രത്യേകിച്ച് ലിംഗയോനി ബന്ധം, ഒഴിവാക്കുന്നതാണ് കുഞ്ഞിന്റെ സുരക്ഷിതമായ ജനനത്തിനു നല്ലത്.

സെക്സ് ആസ്വാദ്യകരം
ഗർഭകാലത്തെ ലൈംഗികബന്ധം മാനസികപിരിമുറുക്കം ഒരുപരിധി വരെ ഒഴിവാക്കാൻ സഹായിക്കും. ഈ സമയത്ത് വജൈനയിൽ ഡിസ്ചാർജ്ജ് സാധാരണയിലും കൂടുതലായിരിക്കും. ഇത് ലൈംഗികബന്ധം കൂടുതൽ ആസ്വാദ്യകരമാകാൻ സഹായിക്കും. പ്രസവത്തോടടുത്ത സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ യോനിയിലെത്തുന്ന ബീജത്തിൽ പ്രസവവേദനയുണ്ടാക്കാൻ സാധ്യതയുള്ള ഹോർമോണുകൾ ഉള്ളതിനാൽ ലൈംഗികബന്ധത്തിനു ശേഷം പ്രസവവേദന പോലെ അനുഭവപ്പെടാനും ചില സാഹചര്യങ്ങളിൽ പ്രസവം നടക്കുന്നതിലേക്കു നയിക്കാനും കാരണമാകും.
ഗർഭകാലത്തെ ലൈംഗികബന്ധത്തിലൂടെ ഗർഭസ്ഥ ശിശുവിനോ അമ്മയ്ക്കോ നേരിട്ടു ഗുണകരമാകുന്നതൊന്നുമില്ല.

തെറ്റിദ്ധാരണ വേണ്ട
ഗർഭകാലത്ത് സെക്സിൽ ഏർപ്പെട്ടാൽ ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിൽ ബീജം വീഴുമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. കുഞ്ഞ് ഗർഭപാത്രത്തിനുള്ളിൽ അംമ്നിയോൺ, കോറിയോൺ എന്നീ ആവണത്തിനുള്ളിലാണ് കിടക്കുന്നത്. മാത്രമല്ല, യോനിക്കുള്ളിലെ സെർവിക്സ് ഗർഭകാലത്ത് അടഞ്ഞ നിലയിലാണ് കാണപ്പെടുക. അതിനാൽ, ബീജം ഗർഭപാത്രത്തിനുള്ളിൽ കടക്കില്ല.

Top