ഗര്‍ഭിണിയായ മുന്‍ ഭാര്യയെ അമ്പെയ്ത് കൊന്നു!! മുസ്ലീമായി മതം മാറിയ സനയെ കൊന്നത് മുന്‍ ഭര്‍ത്താവിന്റെ തീരാത്ത പക

ഗര്‍ഭിണിയായ യുവതിയെ ആദ്യ ഭര്‍ത്താവ് അമ്പെയ്ത് കൊന്നു. മരണപ്പെട്ട സന മുഹമ്മദിന്റെ വയറ്റില്‍ നിന്നും എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തി. ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡിലുള്ള വീട്ടില്‍ വച്ചാണ് സന അമ്പേറ്റ് മരണപ്പെട്ടത്. ഇവര്‍ക്ക് രണ്ട് വിവാഹത്തിലുമായി നാല് കുട്ടികളാണ് ഉള്ളത്.

മൗറീഷ്യസിലെ ഹിന്ദുകുടുംബത്തില്‍ ജനിച്ച് ഭര്‍ത്താവിനൊപ്പം ഇംഗ്ലണ്ടില്‍ എത്തിയ സന രണ്ട് കുട്ടികളുടെ അമ്മയായിരുന്നു. ശേഷം പാക്കിസ്ഥാനിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് ആദ്യ ഭര്‍ത്താവിന് ഇവരോടുള്ള പക അനുദിനം വളര്‍ന്നു. തുടര്‍ന്ന് രണ്ട് കുട്ടികള്‍ കൂടി ഉണ്ടായിട്ടും കലി അടങ്ങാത്ത ആദ്യ ഭര്‍ത്താവ് പതിയിരുന്ന് അമ്പെയ്ത് മുന്‍ ഭാര്യയുടെ ജീവനെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസേറിയനിലൂടെയാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തത്. വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മുന്‍ ഭര്‍ത്താവ് സനെയ അമ്പെയ്തുകൊന്നത്. വീടിന് സമീപത്തെ ഷെഡില്‍ ഒളിച്ചിരുന്നായിരുന്നു അസ്ത്രം പ്രയോഗിച്ചത്. സനയെ അനകൂലമായ സാഹചര്യത്തില്‍ കിട്ടിയപ്പോള്‍ അവര്‍ക്ക് നേരെ അമ്പ് തൊടുത്തതെന്നും വെളിപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സനയുടെ മുന്‍ ഭര്‍ത്താവായ റാമനോഡ്ജ് അണ്‍മാത്തല്ലെഗാഡൂവിന് മേല്‍ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.സനയുടെ വയറിന് മേലാണ് അമ്പ് തറച്ചതെങ്കിലും തലനാരിഴ വ്യത്യാസത്തിന് കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

തന്റെ മറ്റ് അഞ്ച് കുട്ടികളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു സന അമ്പേറ്റ് പിടഞ്ഞ് മരിച്ചത്.സനയുടെ ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദ് വീടിനടുത്തുള്ള ഷെഡിലേക്ക് രാവിലെ 7.30ന് ചെല്ലുകയും അവിടെ മുന്‍ ഭര്‍ത്താവ് ഒളിഞ്ഞിരിക്കുന്നത് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാനൊരുങ്ങിയ ഇംതിയാസിനെ പിന്തുടരുകയും അടുക്കളയിലുണ്ടായിരുന്ന സനയെ അമ്പെയ്തുകൊല്ലുകയുമായിരുന്നു. അമ്പേറ്റ ഉടന്‍ സനയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വയറ്റില്‍ കുഞ്ഞ് കിടക്കുന്ന ഭാഗത്തില്‍ നിന്നും തലനാരിഴ വ്യത്യാസത്തിനായിരുന്നു വയറിന് മേല്‍ അമ്പ് തറച്ചിരുന്നത്.

വയറ്റില്‍ നിന്നും ആണ്‍കുട്ടിയെയാണ് ഓപ്പറേറ്റ് ചെയ്‌തെടുത്തിരിക്കുന്നത്.കുട്ടിക്ക് ഇബ്രാഹിം എന്ന് പേരിടുകയും ചെയ്തിട്ടുണ്ട്. കുട്ടിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്.തനിക്ക് തടയാന്‍ സാധിക്കുന്നതിന് മുമ്പ് ആക്രമണം നടന്നിരുന്നുവെന്നാണ് സനയുടെ ഭര്‍ത്താവ് വെളിപ്പെടുത്തുന്നത്. കുട്ടികളുടെ മുന്നില്‍ വച്ച് പൈശാചികമായ ഈ ആക്രമണം നടത്തിയത് കടുത്ത ഞെട്ടലുണ്ടാക്കുന്നുവെന്നും ഇംതിയാസ് പറയുന്നു. സനയുടെ ഹൃദയത്തിലാണ് അമ്പ് തറച്ചതെങ്കിലും ഉദരത്തിലെ കുട്ടിയെ ബാധി്ച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.അമ്പെയ്ത് മുന്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡയിലാണ്.

മൗറീഷ്യസിലെ ഹിന്ദു കുടുംബത്തില്‍ പിറന്ന സന പിന്നീട് മുസ്ലീമായി മതം മാറുകയായിരുന്നു. ഇംതിയാസിനെ വിവാഹം കഴിക്കുന്നതിന് വേണ്ടിയായിരുന്നു ഈ മതംമാറല്‍. ആദ്യ ബന്ധത്തില്‍ 12 ഉം 14ഉം 18ഉം വയസുള്ള കുട്ടികളും രണ്ടാം ബന്ധത്തില്‍ രണ്ടും അഞ്ചും വയസുള്ള കുട്ടികളുമാണ് സനക്കുള്ളത്.സനയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഇംതിയാസ് പാക്കിസ്ഥാന്‍കാരനാണ്. യുകെയിലെത്തി ഇംതിയാസുമായി പ്രണയത്തിലായതിന് ശേഷം സന ആദ്യ ഭര്‍ത്താവുമായി അകലുകയും പിന്നീട് ഇംതിയാസിനെ വിവാഹം കഴിക്കുകയുമായിരുന്നു

Top