ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതരായ ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ. ജെയ്‌സ് കെ ജോര്‍ജ്ജ്, ഫാ എബ്രഹാം വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസില്‍ വൈദികര്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി അറിയിച്ചു.

അതേസമയം, വൈദികരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. നടപടികളുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണസംഘം അറിയിച്ചു. കീഴടങ്ങാന്‍ തയാറാണെന്ന് വൈദികര്‍ കോടതിയെ അറിയിച്ചു. കീഴടങ്ങുന്ന ദിവസം തന്നെ ജാമ്യം അനുവദിക്കണമെന്ന് വൈദികരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യം തള്ളിയതില്‍, ദൈവത്തിനും നീതിപീഠത്തിനും നന്ദിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇത്തരത്തില്‍ വൃത്തികെട്ടവര്‍ കാരണം സഭയുടെ പേര് കളങ്കപ്പെടരുതെന്നും പരാതിക്കാരന്‍ പറഞ്ഞു.

Latest
Widgets Magazine