കുമ്പസാര രഹസ്യത്തിന്റെ പേരിൽ എട്ട് വൈദികർ യുവതിയെ പീഡിപ്പിച്ചു; സഭാനടപടികളിൽ തീരില്ല

തിരുവല്ല: ഞെട്ടിപ്പിക്കുന്ന ഒരു ഓഡിയോ ആയിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തന്റെ ഭാര്യയെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ലൈംഗിക ചൂഷണം ചെയ്യുന്നു എന്ന ഭര്‍ത്താവ് വെളിപ്പെടുത്തുന്നതായിരുന്നു ആ ഓഡിയോ. സംഭവം വിവാദമായപ്പോള്‍ അഞ്ച് വൈദികരെ സഭനേതൃത്വം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഈ സസ്‌പെന്‍ഷനോട് അവസാനിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദികര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യുവതിയുടെ ഭര്‍ത്താവ്.

അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും എന്ന് ഉറപ്പാണ്. വിവാഹത്തിന് മുമ്പ് ഒരു വൈദികനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് ഓഡിയോയില്‍ പറയുന്നത്. ഇത് പിന്നീട് കുമ്പസാര രഹസ്യമായി മറ്റൊരു വൈദികനോട് പറഞ്ഞു. അതിന് ശേഷം ആയിരുന്നു കാര്യങ്ങള്‍ കൈവിട്ട് പോയതത്രെ.

യുവതിയുടെ ഭര്‍ത്താവിന്റെ ഓഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. സഭയിലെ എട്ട് വൈദികരോളം തന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് അതില്‍ പറയുന്നത്. ഇതിന് തന്റെ കൈവശം വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്.

അഞ്ച് വൈദികരുടെ പേര് സഹിതം ആണ് ആരോപണം. ഇത് സംബന്ധിച്ച് സഭയ്ക്ക് പരാതി നല്‍കുകയും ചെയ്തു. മറ്റുള്ളവരെ കുറിച്ച് കൃത്യമായ തെളിവുകള്‍ ഇല്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. അഞ്ച് വൈദികരേയും സഭ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

വിവാഹത്തിന് മുമ്പ് തന്നെ ഭാര്യക്ക് ഒരു വൈദികനോട് ബന്ധമുണ്ടായിരുന്നു എന്നാണ് ഭര്‍ത്താവിന്റെ ആരോപണം. പിന്നീട് കടുത്ത മാനസിക വിഷമമുണ്ടായപ്പോള്‍ സ്വന്തം ഇടവകയിലെ വികാരിയോട് കുമ്പസാരം നടത്തി. അതിന് ശേഷം ഈ വൈദികനും യുവതിയുമായി ബന്ധം പുലര്‍ത്തിയിരുന്നത്രെ.

കുമ്പസാര രഹസ്യം ഭര്‍ത്താവിനെ അറിയിക്കും എന്ന് പറഞ്ഞാണ് ഈ വൈദികന്‍ ഭാര്യയെ ചൂഷണം ചെയ്തത് എന്നാണ് ഓഡിയോയില്‍ പറയുന്നത്. പിന്നീട് ഇവര്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി മറ്റൊരു വൈദികന് നല്‍കുകയായിരുന്നത്രെ.

ഈ ചിത്രങ്ങളും വിവരങ്ങളും പല വൈദികരിലേക്കും കൈമാറ്റം ചെയ്യപ്പെടുകയും തന്റെ ഭാര്യ നിരന്തം പീഡനത്തിന് ഇരയാവുകയും ചെയ്തു എന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ഇവര്‍ക്കെതിരെ മെത്രാന്‍മാര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും ആരോപിക്കുന്നുണ്ട്. ഒടുവില്‍ കത്തോലിക്ക ബാവയെ നേരിട്ട് വിവരം അറിയിച്ചപ്പോള്‍ മാത്രമാണ് നടപടി ഉണ്ടായത് എന്നും പറയുന്നു.

കുമ്പസാര രഹസ്യം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വൈദികന്‍ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് പറയുന്നത്. പിന്നീട് അതിന്റെ ചിത്രങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ട് മറ്റുള്ളവരും പീഡിപ്പിച്ചു എന്നും പറയുന്നു. എന്നാല്‍ സ്ത്രീയുമായി ബന്ധം പുലര്‍ത്തുന്ന കാര്യം മറ്റ് വൈദികരാരും പരസ്പരം അറിഞ്ഞിരുന്നില്ല എന്നും പറയുന്നുണ്ട്.

ദില്ലിയില്‍ നിന്നുള്ള ഒരു വൈദികനും ആരോപണ വിധേയനാണ്. ഇദ്ദേഹത്തേയും സഭാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇദ്ദേഹം നാട്ടിലെത്തിയപ്പോള്‍ ആണ് ഭര്‍ത്താവ് കാര്യം കണ്ടുപിടിച്ചത് എന്നാണ് പറയുന്നത്.

സഭാ നേതൃത്വം അഞ്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സഭയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നും ഉണ്ട്. എന്നാല്‍ ഇത് പോരെന്നാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്.

Latest