ദുരൂഹത നീളുന്നു !..ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ മുഖ്യസാക്ഷി ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി;പരുക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍

ജലന്ധർ:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ മുഖ്യസാക്ഷിയായ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.ഫാദർ കുര്യാക്കോസിന്‍റെ ശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ പരുക്കുകളില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

മരണകാരണം അതിന് ശേഷം വ്യക്തമാകുകയുള്ളുവെന്നും ഡോക്ടർമാർ അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഫാദർ കുര്യാക്കോസിന്‍റെ ബന്ധുക്കൾ ആരോപിച്ച സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തുമെന്ന് ഹോഷ്യാപൂർ പോലീസ് സൂപ്രണ്ട് അറിയിച്ചു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാ . കുര്യാക്കോസിനെ തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ മുറിയിലേക്ക് പോയ അദ്ദേഹത്തെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പഞ്ചാബിലെ ദസ്‌വയിലെ പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ദസ്‌വയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സഹോദരന്‍ അടക്കം അടുത്ത ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സഹോദരന്‍ ആരോപിച്ചിരുന്നു. രാത്രിയോടെ ലുധിയാന മെഡിക്കല്‍ കോളജില്‍ എത്തിക്കുന്ന മൃതദേഹം ഇന്ന് അവിടെ സൂക്ഷിക്കും. നാളെ നാട്ടിലേക്ക് കൊണ്ടുപോരും.

Top