ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകത്തില്‍ ദുരൂഹ ഏറുന്നു; ഒന്നാം പ്രതി കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ടാം പ്രതിയുടെ വാഹനവും അപകടത്തില്‍പ്പെട്ടു

കോയമ്പത്തൂര്‍: മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കുത്തിക്കൊന്ന് മോഷണത്തിന് ശ്രമിച്ച കേസില്‍ ദുരൂഹ വര്‍ദ്ധിക്കുന്നു. കേസിലെ ഒന്നാം പ്രതി കൊല്ലപ്പെട്ടതും രണ്ടാ പ്രതിയുടെ വാഹനം അപകടത്തില്‍പ്പെട്ട് വീട്ടുകാര്‍ മരണപ്പെട്ടതുമാണ് ദുരൂഹതയ്ക്ക് കാരണം. സംഭവത്തില്‍ ഏഴു മലയാളികളടക്കം 11 പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

വെള്ളിയാഴ്ച രാത്രി സേലത്തിനടുത്ത് ആത്തൂരിലുണ്ടായ അപകടത്തിലാണ് കനകരാജ് മരിച്ചത്. ഇയാള്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് രാത്രി എട്ടരയോടെ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു കാറില്‍ ഇടിക്കുകയായിരുന്നു. ജയലളിതയുടെ എസ്റ്റേറ്റിലെ ഡ്രൈവറായിരുന്നു കനകരാജ്. ഇയാളെ മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ അഞ്ചരയോടെ പാലക്കാട് കണ്ണാടിയില്‍ നടന്ന അപകടത്തിലാണ് സയന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സയന്റെ സയന്റെ ഭാര്യ വിനുപ്രിയ(30) മകള്‍ നീതു (5) എന്നിവര്‍ മരണപ്പെട്ടു സയന്‍ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരില്‍ ചികിത്സയിലാണ്. കോയമ്പത്തൂരില്‍ ഒരു ബേക്കറിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.ആത്മഹത്യാ ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്. ഈ മാസം 24നാണ് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ ബഹാദൂര്‍ കൊല്ലപ്പെട്ടത്. മോഷണ ശ്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

അതേസമയം സംഭവം നടന്ന അന്നു തന്നെ കനകരാജും സയനും അടക്കമുള്ളവരെ ഗൂഡല്ലൂര്‍ പോലീസ് കസ്റ്റഡിലെടുത്തിരുന്നുവെന്നും സ്വാധീനം ഉപയോഗിച്ച് ഇവര്‍ പുറത്തിറങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട് പോലീസ് പ്രതികളെ വിട്ടയച്ചുവെങ്കിലും മലപ്പുറം എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കോടനാട് എസ്റ്റേറ്റ് കൊലപാതകക്കേസ് പ്രതികളിലേക്ക് എത്തിയത്. ഇവര്‍ മലപ്പുറം, തൃശ്ശൂര്‍, വയനാട് ജില്ലകളിലുള്ളവരാണെന്നാണ് സൂചന. പ്രതികളിലൊരാള്‍ കേരളത്തിലെ പോളിടെക്‌നിക്കില്‍നിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് പഠനം അവസാനിപ്പിച്ചയാളാണ്.

Top