മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള നിബ്‌ പുരസ്‌കാരം ഡോ. ബോബി ചെമ്മണ്ണൂരിന്‌

എറണാകുളം : പ്രസ്‌ ക്ലബും പബ്ലിക്‌ റിലേഷന്‍സ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യാ (പിആര്‍സിഐ)യും ചേര്‍ന്ന്‌ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ ഡോ. ബോബി ചെമ്മണ്ണൂരിന്‌ ലഭിച്ചു. കൊച്ചിയിലെ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നടത്തിയ ചടങ്ങില്‍ വച്ച്‌ കേരള പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ അവാര്‍ഡ്‌ ദാനം നിര്‍വ്വഹിച്ചു.

 

രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി 812 കിലോമീറ്റര്‍ ഓടി യൂനിക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ഹോള്‍ഡറായ ഡോ. ബോബി ചെമ്മണ്ണൂര്‍ സമൂഹത്തിലെ വിവിധ മണ്‌ഡലങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്‌. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുമായി ചേര്‍ന്ന്‌ തന്റെ പ്രവര്‍ത്തനമേഖല ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വ്യാപിപ്പിച്ചിരിക്കുകയുമാണ്‌. പ്രൊഫ. കെ വി തോമസ്‌ എം പി അധ്യക്ഷനായ ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ, പിആര്‍സിഐ എമിററ്റസ്‌ ചെയര്‍മാന്‍ എം ബി ജയറാം, പ്രസിഡന്റ്‌ വി എന്‍ കുമാര്‍, സെക്രട്ടറി ജനറല്‍ കെ രവീന്ദ്രന്‍, കേരള ചാപ്‌റ്റര്‍ സെക്രട്ടറി ടി വിനയകുമാര്‍ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ കെ രവികുമാര്‍, സെക്രട്ടറി എസ്‌ ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top