ആരാധകരുടെ മാണിക്യതാരം പ്രിയ പ്രകാശ് മാതാപിതാക്കളുടെ ചങ്ങലക്കകത്താണെന്ന് റിപ്പോര്‍ട്ട്; ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുവാദമില്ലെന്ന് അച്ഛന്‍

ഒരൊറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ മാണിക്യ മലരായ താരമാണ് പ്രിയ പ്രകാശ്. എന്നാല്‍ ലോകത്തിന്‍രെ ശ്രദ്ധാ കേന്ദ്രമായി നടക്കുമ്പോഴും മാതാപിതാക്കളുടെ ചങ്ങലകള്‍ക്കകത്താണ് താരമെന്ന് റിപ്പോര്‍ട്ട്.

മാതാപിതാക്കള്‍ ഇതുവരെ പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. ഫോണ്‍ കയ്യിലുണ്ടെങ്കിലും അതില്‍ സിമ്മില്ല. പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല. ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം’. പ്രകാശ് പറഞ്ഞു.

അവള്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നു എന്നാല്‍ വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അതുപോലെ തന്നെ പാട്ടിനോടും നൃത്തത്തോടും അവള്‍ക്ക് നല്ല താല്പര്യവുമുണ്ടായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.

കണ്ണിറുക്കി തുറക്കുന്ന നിമിഷം കൊണ്ടാണ് പ്രിയക്ക് ആരാധകര്‍ വര്‍ധിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിനെ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നത് ലക്ഷോപലക്ഷം ജനങ്ങളാണ്.

Latest
Widgets Magazine