പ്രിയ വാര്യരുടെ ഊവ്വാ..ഊവ്വാ പരസ്യത്തിനും ഡിസ്ലൈക്ക് മേളവും ട്രോളഭിഷേകവും, വീഡിയോ കാണാം

അഡാര്‍ ലവിലെ പാട്ടിലെ കണ്ണിറുക്കലിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ഡിസ്ലൈക്കടിച്ച് പ്രേക്ഷകര്‍. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. സൗത്ത് ഇന്ത്യന്‍ ഷോപ്പിംഗ് മാളിന്റെ ഈ പരസ്യം പുറത്തിറങ്ങിയതോടെ പരിഹസിച്ച് ട്രോളും ഇറങ്ങുന്നുണ്ട്.

 

പ്രിയയെ ട്രോളി യൂട്യൂബിലെ പരസ്യവിഡിയോക്ക് താഴെ മലയാള കമന്റുകളും കാണാം. നേരത്തെ അഡാര്‍ ലവിലെ ഫ്രീക്ക് പെണ്ണെന്ന ഗാനമെത്തിയപ്പോഴും ട്രോളഭിഷേകമായിരുന്നു. പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണമെന്ന് സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top