മുസ്ലീം ആചാരപ്രകാരമാണോ ഹിന്ദു ആചാരപ്രകാരമാണോ പ്രിയമാണിയുടെ വിവാഹം? മറുപടിയുമായി താരം

കാത്തിരിരിപ്പുകള്‍ക്ക് വിരാമം ആകാന്‍ പോകുന്നു. പ്രിയാമണിയുടെയും മുസ്തഫ രാജിന്‍റെയും വിവാഹം ആഗസ്റ്റ് 23 ന്.

ബാംഗ്ലൂരിലെ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടക്കുന്ന ലളിതമായ ഒരു ചടങ്ങിലൂടെ പ്രിയാമണി മുസ്തഫ രാജിന് സ്വന്തമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് ഞങ്ങള്‍ രണ്ട് പേരും നേരത്തെ തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും എന്ന് താരം വ്യക്തമാക്കി.

തൊട്ടടുത്ത ദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവാഹ സത്കാരം നല്‍കും. അത് അല്പം ഗ്രാന്റായിരിയ്ക്കും എന്നാണ് അറിയുന്നത്.

പത്രകുറിപ്പിലൂടെയാണ് പ്രിയ തന്റെ വിവാഹക്കാര്യം അറിയിച്ചത്. എന്തുകൊണ്ട് വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്തുന്നു എന്ന കാര്യവും പ്രിയാമണി വ്യക്തമാക്കി.

വിവാഹവും സത്കാരവുമൊക്കെ കഴിഞ്ഞ് രണ്ട് ദിവസത്തിനകം തന്നെ അഭിനയം തുടരും എന്ന് പ്രിയാമണി വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് സിനിമകള്‍ കരാറൊപ്പുവച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കി.

Top