വിവാഹമോചനക്കാര്യത്തില്‍ അമല പോളിന് പിന്തുണയുമായി പ്രിയാമണി.വിവാഹ ശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലമെന്ന് നടി…

വിവാഹമോചനക്കാര്യത്തില്‍ അമലാ പോളിനു പിന്തുണയുമായി പ്രിയാമണി രംഗത്ത് വന്നു . വിവാഹ ശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലമാണ്. കുടുംബത്തെയും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ചുകൊണ്ടു തന്നെ അഭിനയത്തില്‍ തുടരാന്‍ സാധിക്കും. അല്ലാതെ സമൂഹത്തിന്റെ പേരു പറഞ്ഞ് നടിമാരുടെ സ്വപ്‌നങ്ങളെ കൊല്ലരുത്- പ്രിയാമണി പറയുന്നു. അഭിനയം സ്ത്രീകളുടെ ജോലിയാണ്. ജോലിക്ക് പോകുന്ന ഓരോ സ്ത്രീയും അവരുടെ തൊഴിലില്‍ മുന്നേറു കയാണ്. ഓരോ തൊഴിലിലും അവരവരുടെ നൈപുണ്യം തെളിയിച്ചവരാണ്.

കുടുംബത്തെയും ജോലി യെയും വേര്‍തിരിച്ച് കാണാന്‍ അവര്‍ക്ക് സാധിക്കുന്നു. അഭിനയവും ഒരു തൊഴിലാണ്. വിവാഹ ശേഷം പ്രേക്ഷ കര്‍ക്കിടയില്‍ നായികമാരുടെ താരമൂല്യം കുറയും എന്നാണ് പണ്ടുള്ള വിശ്വാസം. എന്നാല്‍ ഇപ്പോള്‍ അത് പാടെ മാറി. വിവാഹ ശേഷം മിക്ക നടിമാരും തിരിച്ചുവരുന്നു. ബോളിവുഡില്‍ കരീന കപൂര്‍, വിദ്യാ ബാലന്‍, സണ്ണി ലിയോണ്‍, ഐശ്വര്യ റായി തുടങ്ങി ഒരുപാട് നായിക മാര്‍ അഭിനയിക്കുന്നില്ലേ… വിവാഹ ശേഷം നായിക മാരുടെ താരമൂല്യം ഇടിയുന്നില്ല. ഇങ്ങ് മലയാളത്തിലാ ണെങ്കിലും അതിന് ഉദാഹരണമുണ്ട്.

വിവാഹ ശേ ഷം തിരിച്ചുവന്ന ആശാ ശരത്തിനും റിമ കല്ലിങ്കലി നും മഞ്ജു വാര്യര്‍ക്കും കാവ്യാ മാധവനുമൊക്കെ നല്ല വേഷങ്ങള്‍ ലഭിക്കുന്നു. തമിഴില്‍ ജ്യോതിക ഉദാഹരണമാണ്- പ്രിയാമണി പറയുന്നു. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള നായികമാരുടെ മോഹമാണ് വിവാഹ മോചനത്തിന് കാരണമെന്നാണ് പരക്കെയുള്ള സംസാരം. വിവാഹ ശേഷം അമല തുടരെത്തുടരെ സിനിമകളില്‍ അഭിനയിച്ചതാണ് നടിയുടെ വിവാഹ മോചനത്തിന് കാരണമെന്നാണു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Latest
Widgets Magazine