പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക്​ … യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചയില്‍ മുഖ്യപങ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഖ്യ സംഭാഷണങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചുവെന്ന് കോണ്‍ഗ്രസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചതോടെ പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിന് നാന്ദിയായി. അമത്തേിയിലും റായ്ബറേലിയിലും ഒതുങ്ങിനിന്നിരുന്ന പതിവിന് വിരുദ്ധമായി ഇക്കുറി ഉത്തര്‍പ്രദേശിലുടനീളം പ്രിയങ്കയെ പ്രചാരണത്തിനിറക്കാനുള്ള പദ്ധതിക്കിടയിലാണ് സീറ്റ് ചര്‍ച്ചയിലും അവര്‍ നേതൃപരമായ പങ്ക് വഹിച്ചത്. ഇതുവരെ തിരശ്ശീലക്ക് പിറകിലായിരുന്നെങ്കിലും പ്രിയങ്കക്ക് സ്വന്തമായി ഓഫിസും രാഷ്ട്രീയ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ സഹായി കനിഷ്ക സിങ്ങിന്‍െറ കൂട്ടും ഉണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ ഉന്നത നേതൃനിരയില്‍ പ്രിയങ്ക ഉണ്ടെന്ന വിവരം ആദ്യമായാണ് കോണ്‍ഗ്രസ് പരസ്യമായി അറിയിക്കുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്വാദിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ പ്രിയങ്ക നേതൃത്വം വഹിച്ചുവെന്ന വിവരം സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹ്മദ് പട്ടേലാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് നീക്കം നടത്തിയത് ചെറിയ ആളുകളല്ളെന്നും ഉന്നതതലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും (അഖിലേഷ് യാദവ്) സംസ്ഥാനത്തിന്‍െറ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും (ഗുലാം നബി ആസാദ്) പ്രിയങ്ക ഗാന്ധിയും തമ്മിലായിരുന്നു ചര്‍ച്ചയെന്നും’’ ആണ് പട്ടേല്‍ ട്വീറ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശിലെ സഖ്യചര്‍ച്ചക്ക് മുന്നിട്ടിറങ്ങിയതിലൂടെ സമീപഭാവിയില്‍ തന്നെ പാര്‍ട്ടിയില്‍ പ്രിയങ്ക വലിയ പങ്കുവഹിക്കുമെന്ന സൂചനയാണ് അപൂര്‍വമായി മാത്രം രാഷ്ട്രീയം സംസാരിക്കാറുള്ള സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി ട്വീറ്റിലൂടെ നല്‍കിയത്. പ്രവര്‍ത്തകര്‍ ഏറെക്കാലമായി സോണിയ ഗാന്ധിയോട് നടത്തുന്ന അഭ്യര്‍ഥനക്ക് നേര്‍ക്ക് നേരെയല്ലാതെ നല്‍കിയ മറുപടികൂടിയാണിത്. ഉത്തര്‍പ്രദേശില്‍നിന്നാണ് പ്രിയങ്കക്കായുള്ള മുറവിളി ഏറ്റവും കൂടുതലുയര്‍ന്നത്.
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടുന്നത് ഒഴിവാക്കിയാണ് സോണിയയുടെ നിര്‍ദേശപ്രകാരം ഗുലാം നബി ആസാദിനൊപ്പം പ്രിയങ്ക ലഖ്നോവിലേക്ക് സഖ്യചര്‍ച്ചക്ക് പോയത്. തുടര്‍ന്ന് അഖിലേഷ് യാദവുമായും ഭാര്യ ഡിംപിള്‍ യാദവുമായും സംഭാഷണം നടത്തി. അതിനുശേഷമാണ് സീറ്റു പങ്കുവെക്കലിനുള്ള അന്തിമ ധാരണയായത്.

Top