ഞാന്‍ മേഗന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്; പ്രിയങ്ക 

മേയ് 19നു നടക്കുന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും വിവാഹ ചടങ്ങില്‍ ബോളിവുഡ്- ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര പങ്കെടുക്കും. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ ടിവി ഷോയ്ക്കിടെ അവതാരകന്‍ റോയല്‍ വെഡ്ഡിങിനെക്കുറിച്ച് ചോദിച്ചു. ആദ്യം പ്രിയങ്ക ഒഴിഞ്ഞുമാറി. ഞാന്‍ ക്വാണ്ടികോയുടെ പ്രൊമോഷന് വേണ്ടി വന്നതാണെന്നും നമുക്ക് അത് സംസാരിക്കാം എന്നുമായിരുന്നു നടി പറഞ്ഞത്. വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പ്രിയങ്ക അതെ ഞാന്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞു. അടുത്തയിടെ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരെ തിരഞ്ഞെടുത്തതില്‍ മേഗനും ഉള്‍പ്പെട്ടപ്പോള്‍ പ്രിയങ്ക അവരെ കുറിച്ച് ‘ടൈമി’ല്‍ ഒരു ലേഖനം എഴുതിയിരുന്നു. അതില്‍ ‘ജനങ്ങള്‍ക്കു വേണ്ടി ഒരു രാജകുമാരി’ എന്നാണു മേഗനെ പ്രിയങ്ക വിശേഷിപ്പിച്ചത്.

Latest
Widgets Magazine