ഏതു വലിയ നടിയായാലും സഭയ്ക്ക് പ്രധാനം കീഴ്‌വഴക്കങ്ങളാണ്; പ്രിയങ്ക ചോപ്രക്കെതിരെ ഇടവക വികാരി

priyanka-chopra-in-beautiful-dress

കുമരകം: ബോളിവുഡ് പ്രശസ്ത താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവസംസ്‌കാരം കോട്ടയം കുമരകം ആറ്റാമംഗലം പള്ളിയില്‍വച്ച് നടത്താതിരുന്നതിന്റെ കാരണം വിശദീകരിച്ച് പള്ള ഇടവക വികാരി രംഗത്ത്. ഏതു വലിയ നടി ആണെങ്കിലും ഇവിടെ പ്രധാനം സഭയുടെ തീരുമാനമാണ്.

സഭയ്ക്കും ഇടവകയ്ക്കും പ്രിയങ്കയല്ല, ഇടവകാംഗങ്ങളാണ് പ്രധാനമെന്നും ആറ്റാമംഗലം പള്ളി വികാരി ഫാ.സൈമണ്‍ മാനുവല്‍ പറഞ്ഞു. വിവാഹത്തിനു ശേഷം അക്രൈസ്തവ രീതിയിലായിരുന്നു മേരി ജോണിന്റെ ജീവിതമെന്നും സമുദായത്തിലേക്കു മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ദേവാലയ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനാലാണു മരിച്ചതിനുശേഷം ഇവിടെ സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരം കുമരകത്തെ ദേവാലയ സെമിത്തേരിയില്‍ നടത്താന്‍ സാധിക്കാതിരുന്നതിനെതിരെ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരുന്നു. ദേവാലയത്തിന്റെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയെന്നു പ്രിയങ്ക ഒരു ദേശീയ മാധ്യമത്തോടാണ് പ്രതികരിച്ചത്.

കഴിഞ്ഞ മൂന്നിനാണു മേരി ജോണ്‍ അഖൗരി മരിച്ചത്. തുടര്‍ന്ന് അഞ്ചിനു കോട്ടയത്തെത്തിച്ച മൃതദേഹം കുമരകത്തെ ദേവാലയ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്നു പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണു സംസ്‌കരിച്ചത്.

Top