എഴുത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാന്‍ പ്രിയങ്ക; തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് പുസ്തകമിറങ്ങും

ഡല്‍ഹി: എഴുത്തിലൂടെ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങള്‍. തന്റെ രാഷ്ട്രീയ വീക്ഷണം പ്രിയങ്ക പുസ്തകത്തിലൂടെ വെളിപ്പെടുത്തും എന്നാണ് കരുതുന്നത്. പൊതു തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം മുമ്പെയാണ് പുസ്തകം പുറത്തിറങ്ങുക എന്നതും ശ്രദ്ധേയമാണ്. ”എഗെയ്ന്‍സ്റ്റ് ഔട്ടേറേജ്”എന്നാണ് പുസ്തകത്തിന്റെ പേരെന്നാണ് വിവരം.

കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുലിന് തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രിയങ്ക സഹായിക്കുകയും നടപ്പാക്കുന്നതിലും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിവലും പങ്ക് വഹിച്ചതും ഏറെ പ്രശംസ നേടിയിരുന്നു. രാഹുലിന്റെ രാഷ്ട്രീയ ഉപദേശകയായും ഒരുവേള പ്രിയങ്ക പ്രത്യക്ഷപ്പെടാറുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പ്രിയങ്ക രാഹുലിനെ സഹായിച്ചിരുന്നു. പ്രിയങ്ക ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്നും റായ്ബറേലിയില്‍ മത്സരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയങ്കയുടെ പുസ്തകത്തില്‍ 75,000 വാക്കുകളും 300 പേജുമുണ്ടായിരിക്കും.പെന്‍ഗ്വിന്‍ റാണ്ടം ഹൗസ് ഇന്ത്യയാണ് പ്രസാധകര്‍.ഒരു കോടി രൂപയാണ് പെന്‍ഗ്വിന്‍ റോയല്‍റ്റിയായി നല്‍കുന്നതെന്നാണ് സൂചന.ഇന്ത്യയില്‍ എഴുത്തുകാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റോയല്‍റ്റി ഇതാകാനാണ് സാധ്യത.

ഇംഗ്ലീഷിലാണ് പുസ്തകം.ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് പുസ്തകം തര്‍ജ്ജമ ചെയ്യും.പ്രിയങ്കയുടെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്രു ലോകം അറിയുന്ന എഴുത്തുകാരനാണ്.എന്നാല്‍ അച്ഛന്റെ അമ്മ ഇന്ദിരാഗാന്ധി ഏതാനും പുസ്തകങ്ങള്‍ എഴുതിയെങ്കിലും എഴുത്തില്‍ അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല.എന്തായാലും ഈ തലമുറയില്‍ പ്രിയങ്കയാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നു വരുന്നത്.

Top