ഭൂമി വിവാദത്തില്‍ പ്രിയങ്കയുംപെട്ടു; സ്വത്തുവിവരം പുറത്തറിയുന്നതിനെ പ്രിയങ്ക ഭയപ്പെടുന്നു

Priyanka-Gandhi

ദില്ലി: അഴിമതി ആരോപണങ്ങളിലും തട്ടിപ്പു കേസിലും ഉള്‍പ്പെടാത്ത ഒരാളാണ് പ്രിയങ്ക ഗാന്ധി. എന്നാല്‍ ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയും ഭൂമിയെച്ചൊല്ലിയുള്ള വിവാദത്തില്‍ പെട്ടിരിക്കുകയാണ്. എന്തിനാണ് പ്രിയങ്ക സ്വത്തുവിവരം വെളിപ്പെടുത്തുന്ന കാര്യത്തില്‍ ഭയപ്പെടുന്നത്. തങ്ങളുടെ സ്വത്തുവിവരം പുറത്തുവിടാന്‍ പ്രിയങ്കയ്ക്ക് ഒട്ടും താല്‍പര്യമില്ലെന്നാണ് പറയുന്നത്.

ഭര്‍ത്താവ് റോബര്‍ട്ട് വധേര ഒട്ടേറെ ഭൂവിവാദങ്ങളില്‍പെട്ടെങ്കിലും പ്രിയങ്ക അതിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍, ഷിംലയില്‍ വാങ്ങിയ ഭൂമിയെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ പ്രിയങ്കയും പെട്ടിരിക്കുകയാണ്. പ്രിയങ്കയുടെ സ്വത്തുവിവരം വെളിപ്പെടുത്താനുള്ള ഹിമാചല്‍ പ്രദേശ് സംസ്ഥാന വിവരാവകാശ വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് പ്രിയങ്ക ഹൈക്കോടതിയെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വത്തുവിവരം എന്തുകൊണ്ട് വെളിപ്പെടുത്തിക്കൂടാ എന്ന കാര്യത്തില്‍ നാലാഴ്ചയ്ക്കകം വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതി പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചത്. ആര്‍ടിഐ ആക്ടിവിസ്റ്റ് ദേവ് ആശിഷ് ഭട്ടാചാര്യയാണ് പ്രിയങ്കയുടെ സ്വത്തുവിവരം തേടി വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഭൂമിയെക്കുറിച്ച് വിവരം നല്‍കാന്‍ ജില്ലാ അധികൃതര്‍ക്ക് കഴിഞ്ഞവര്‍ഷം 29-ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനെതിരെയാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്.

ഷിംലയില്‍ പ്രിയങ്ക വാങ്ങിയ ഭൂമിയെക്കുറിച്ച് പത്തുദിവസത്തിനുള്ളില്‍ ആശിഷിന് വിവരം നല്‍കണമെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഷിംല എഡിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. സുരക്ഷാ കാരണങ്ങളാല്‍ വിവരം പുറത്തുവിടരുതെന്ന് പ്രിയങ്ക ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സ്റ്റേ. പ്രിയങ്കയുടെ ഭൂമി ഇടപാടിന്റെ വിശദാംശങ്ങള്‍ തേടി 2014 ജൂലൈ രണ്ടിനാണ് ആശിഷ് സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഭൂമി വാങ്ങിയത് എത്ര രൂപയ്ക്ക്, ആരുടെ പേരില്‍, അതിന് നല്‍കിയ ഇളവുകളെന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ആശിഷ് ചോദിച്ചിരുന്നത്.

Top