ഈറനണിഞ്ഞ കണ്ണുകള്‍ തുടച്ച് നിക്ക്; ബോളിവുഡിലെ മറ്റൊരു താര വിവാഹത്തിന്റെ വീഡിയോ കൂടി സോഷ്യല്‍ ലോകത്ത് വൈറലാവുന്നു

പ്രിയങ്ക ചൊപ്രയും നിക്കും തമ്മിലുള്ള വിവാഹവും കഴിഞ്ഞിരിക്കുന്നു.വിവിധ മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയ പ്രയങ്കയും നിക്കും ശരിക്കും തിളങ്ങിയത് ക്രിസ്ത്യന്‍ വേഷത്തിലാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ വേഷത്തേക്കാള്‍ ആളുകളുടെ ശ്രദ്ധ പതിഞ്ഞതാവട്ടെ, നിക്കിന്റെ വികാരപ്രകടനത്തിലേയ്ക്കായിരുന്നു. മീറ്ററുകളോളം നീണ്ട് കിടക്കുന്ന വെയ്‌ലുള്ള വെള്ള ഗൗണില്‍ അതീവ സുന്ദരിയായി പ്രിയങ്ക വേദിയിലേക്ക് കടന്നു വന്നപ്പോള്‍ സന്തോഷം കൊണ്ട് ആനന്ദാശ്രുക്കള്‍ പൊഴിക്കുകയായിരുന്നു നിക്ക്. അതിന്റെ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലാവുകയും ചെയ്തു.

വിവാഹവസ്ത്രത്തില്‍ പ്രിയങ്ക എത്തുന്ന വിഡിയോ താരം തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. വെളുത്ത ഗൗണില്‍ അതിസുന്ദരിയായി പ്രിയങ്ക എത്തുമ്പോള്‍ നിറഞ്ഞ ചിരിയോടെ നില്‍ക്കുകയാണ് നിക്ക്. ഇടയ്ക്ക് ഈറനണിഞ്ഞ കണ്ണും താരം തുടച്ചു. ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്ന ഇവര്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ചാണ് വിവാഹിതരായത്. വിവാഹത്തിന്റെ വിഡിയോ ഇതാദ്യമായാണ് പുറത്തുവിടുന്നത്. ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസാണ് വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്.

പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ഡിസൈന്‍ ചെയ്ത വിവാഹവസ്ത്രങ്ങളണിഞ്ഞാണ് ഇരുവരുമെത്തിയത്. പ്രിയങ്കയുടെ ബ്രൈഡ്‌സ്‌മെയ്ഡുകള്‍ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും നിക്കിന്റെ ഗ്രൂംസ്‌മെന്‍ കറുത്ത കോട്ടും സ്യൂട്ടും അണിഞ്ഞെത്തി. നിക്ക് ജോനസും പ്രിയങ്ക ചോപ്രയും ജ്വല്ലറി ഡിസൈനറായ ചോപ്പര്‍ഡിന്റെ വിവാഹമോതിരങ്ങളാണ് അണിഞ്ഞിരുന്നത്.

Latest
Widgets Magazine