ദുര്‍ഗാ ദേവിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രൊഫസര്‍ക്കെതിരെ കേസ്

രാജ്യമെങ്ങും ദസറയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കെ ദുര്‍ഗാ ദേവിയെ അപമാനിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്്റ്റിട്ട പ്രൊഫസര്‍ക്കെതിരെ കേസെടുത്തു. ദില്ലി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ദ്യാല്‍ സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ദേല്‍ കുമാര്‍ മണ്ഡലിനെതിരെയാണ് പോലീസ് കേസ്. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ ദുര്‍ഗാ ദേവിയെ അപമാനിച്ചെന്ന് പരാതിയുണ്ടായിരുന്നു. നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് പരാതി നല്‍കിയതിന് പിന്നാലെ അധ്യാപകന്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. സംഭവത്തില്‍ അധ്യാപകന് സമന്‍സ് അക്കുമെന്ന് പോലീസ് പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മതവികാരം വ്രണപ്പെടുത്തിയതിനാണ് പ്രൊഫസര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മണ്ഡല്‍ നവരാത്രിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പോസ്റ്റാണ് ഫേസ്ബുക്കിലിട്ടതെന്ന് ആര്‍എസ്എസ് അനുകൂല സംഘടന ആരോപിച്ചു. ഇത്തരം പോസ്റ്റുകള്‍ ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. പ്രൊഫസര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും സംഘടന വ്യക്തമാക്കി.

Latest
Widgets Magazine