വേശ്യയെന്നു വിളിച്ചോളൂ; സംഘിയെന്നു വിളിക്കല്ലേ- രശ്മി പശുപാലന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

ക്രൈം ഡെസ്‌ക്

കൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം സോ്ഷ്യൽ മീഡിയയിൽ സജീവമായ രാഹുൽ പശുപാലനും എതിർക്കുന്നവരെ ആക്രമിച്ചു മുന്നേറുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ കമന്റ് ബോക്‌സിൽ എത്തി ആക്രമിക്കുന്നവർക്കു കൃത്യമായ മറുപടി നൽകിയാണ് ഇരുവരും മുന്നേറുന്നത്.
തന്നെ വേശ്യ എന്നു വിളിക്കുന്നതിൽ വിരോധമില്ലെന്നും, സംഘി എന്നു വിളിക്കാതിരുന്നാൽ മതിയെന്നുമാണ് രശ്മി തന്റെ ഏറ്റവും പുതിയ പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ തങ്ങൾക്കെതിരെ അന്വേഷണം നടത്തിയ സർക്കാരിനും പൊലീസിനുമെതിരെ ചോദ്യങ്ങളുമായാണ് രാഹുലിന്റെ പുതിയ പോസ്റ്റ് പുറത്തു വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ജാമ്യത്തിൽ ഇറങ്ങിയ ദിവസം മുതൽ ആക്രമണം തുടരുകയാണ് സോഷ്യൽ മീഡിയയിൽ മാത്രമല്ല ജീവിതത്തിൽ. സ്വന്തം വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങിയാൽ കൂകി വിളിക്കുക പരിഹാസവും അസഭ്യവും നിറഞ്ഞ കമന്റ് പറയുക. എന്തായാലും സ്വന്തം നാട്ടിൽ ഇക്കാര്യത്തിൽ സംഘികളും സഖാക്കളും തമ്മിലുള്ള അന്തർധാരയും നേരിട്ട് തന്നെ അനുഭവിക്കാൻ കഴിഞ്ഞു. പ്രതികരിക്കാൻ അറിയാത്തത് കൊണ്ടല്ല വേണ്ട എന്ന് മനസുകൊണ്ട് തീരുമാനിച്ചിരിക്കുന്നത് കൊണ്ടാണ്. നിങ്ങളെ അലോരസപെടുത്തുന്നത് എന്താണ് എന്ന ബോധ്യമുള്ളതു കൊണ്ടാണ്. പിന്നെ തോൾചേർന്ന് നിൽക്കാൻ അവൻ കൂടി ഉള്ളപ്പോൾ എനിക്കീ മഹാപ്രപഞ്ചം തന്നെ വീടാക്കിമാറ്റാൻ കഴിയുമ്പോൾ നിങ്ങളാഗ്രഹിക്കുന്നത് പോലെ ഞാനെന്റെ ശരീരത്തിന്റെ സങ്കുചിതത്വത്തിലേക്കു എരിഞ്ഞടങ്ങില്ല. പിന്നെ വേശ്യ എന്നല്ലേ വിളി സംഘി എന്നല്ലല്ലോ മറിചായിരുന്നു എങ്കിൽ ചിലപ്പോൾ അഭിമാനക്ഷതം തോന്നിയേനെ.

രാഹുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒരു വാദത്തിനു വേണ്ടി എന്റെയും രശ്മിയുടെയും മേൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിഷേധിക്കാതെ തന്നെ കേരളത്തിലെ ആഭ്യന്തര വകുപ്പിനോട് എനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട് അതിനുത്തരം പറയാൻ നിങ്ങൾ ബാധ്യസ്ഥരാണ്.

* ഞങ്ങളുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കോടതിയിൽ ഞങ്ങൾ നിഷേധിക്കാതെ സമ്മതിച്ചാൽ പോലും നിങ്ങൾ നൽകുന്ന ഒരു കുറ്റപത്രം ഇല്ലാതെ കോടതിക്ക് ഞങ്ങളെ ശിക്ഷിക്കാൻ കഴിയില്ല. നിങ്ങൾ എന്തുകൊണ്ടാണ് അത് നൽകാത്തത് ഞങ്ങൾ ‘ശിക്ഷിക്കപ്പെടരുത് ‘ എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ.

* ഐ ജി ശ്രീജിത്ത് ചാനൽ ചർച്ചകളിൽ അവകാശപ്പെട്ടത് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഒന്നര മുതൽ രണ്ടു ലക്ഷം വരെ വിലക്ക് വിറ്റിരുന്ന ഒരു റാക്കറ്റ് ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്നു എന്നാണ്. ഇത് വസ്തുത ആണെങ്കിൽ അത്തരത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്തിരുന്ന എത്രപേരെ നിങ്ങൾ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ട് വന്നു, ഉത്തരം പൂജ്യം ആണ്. നിങ്ങൾക്ക് കണ്ടെത്താൻ കഴിയാത്തതാണോ കണ്ടെത്തിയിട്ടും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കൈ വിറക്കുകയോ കണ്ണ് മഞ്ഞളിക്കുകയോ ചെയ്‌യുന്നതാണോ, ഉത്തരം പറയേണ്ടത് നിങ്ങളാണ്.

* ഇത്തരത്തിൽ ‘ഞാൻ കൂടി ഉൾപ്പെടുന്ന ‘ഈ മാഫിയയുടെ കയ്യിൽ നിന്നും എത്ര കുഞ്ഞുങ്ങളെ നിങ്ങൾ രക്ഷപെടുത്തി പുനരധിവസിപ്പിച്ചു. ഇവിടെയും ഉത്തരം പൂജ്യം എന്നതാണ്. മേൽപ്പറഞ്ഞ ചോദ്യം ആവർത്തിക്കുന്നു കണ്ടെത്താൻ കഴിയാത്തതാണോ…. അതോ. നിങ്ങൾ ഇവിടെ അറസ്റ്റ് ചെയ്തത് ലൈംഗിക തൊഴിലാളികൾ എന്ന് ആരോപിച്ചു കുറെ സ്ത്രീകളെ ആണ്. വർഷങ്ങളോ മാസങ്ങളോ ആയി പ്രവർത്തിക്കുന്നു എങ്കിൽ നൂറു കണക്കിന് കുഞ്ഞുങ്ങൾ കടത്തപ്പെട്ടിരിക്കില്ലേ ആ കുഞ്ഞുങ്ങൾ എവിടെ ?

* ഇത്തരത്തിൽ കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന ലൈംഗിക വൈകൃതം ഉള്ളവർ നൂറുകണക്കിന് ഈ സമൂഹത്തിൽ ജീവിക്കുന്നു എന്നതാണ് നിങ്ങൾ പറഞ്ഞ വാക്കുകൾ മുഖവിലക്കെടുത്താൽ മനസിലാക്കാൻ കഴിയുന്നത്, നിങ്ങൾ പറഞ്ഞ സാമ്പത്തിക കണക്കുകൾ പ്രകാരം അവരൊന്നും ‘ ചില്ലറക്കാരും ‘ അല്ല. ഇതൊക്കെ അറിഞ്ഞിട്ടും അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാത്ത നിങ്ങൾ ഈ സമൂഹത്തിന്റെ ശമ്പളം പറ്റി ദ്രോഹമല്ലേ ചെയ്യുന്നത്. രശ്മിയുടെ ബിക്കിനി ചിത്രങ്ങളും ചുംബന സമരവും മുന്നിൽ നിർത്തി നിങ്ങൾ എന്തൊക്കെയോ ഈ കേസിൽ ഒളിച്ചുകടത്തുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത് അല്ലെങ്കിൽ എന്താണ് ഈ കേസിന്റെ സ്തംഭനാവസ്ഥക്കു കാരണം.

ഇനിയും കേസിൽ പെടുത്തും എന്ന വാറോലയുമായി പുഴകടന്നാരും ഇങ്ങോട്ട് വരണ്ട മൂക്കറ്റം നനഞ്ഞവന് കുളിരില്ല.

Top