പൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി കിളിർക്കാന്‍ ഒറ്റമൂലി

മുടികൊഴിച്ചിന് ആണ്‍പെണ്‍ഭേദമില്ല. ഏതു പ്രായത്തിലും എപ്പോള്‍ വേണമെങ്കിലും വരാം.
മുടികൊഴിയുന്നതിന് പല കാരണങ്ങളുണ്ടാകാം. ഭക്ഷണത്തിലെ പോരായ്മ മുതല്‍ താരന്‍ വരെയുള്ള പ്രശ്‌നങ്ങള്‍. ഇവയ്ക്കു പരിഹാരവുമുണ്ട്.
ആയുര്‍വേദം മുടികൊഴിച്ചിലിന് പല പ്രതിവിധികള്‍ നിര്‍ദേശിയ്ക്കുന്നുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ

മൈലാഞ്ചി ഇല അരച്ച് ഉണക്കിയെടുത്ത പൊടി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ദിവസവും തലയില്‍ തേക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബദാം എണ്ണയും നെല്ലിക്കാ നീരും ചേര്‍ത്ത മിശ്രിതം തലയോട്ടില്‍ നന്നായി തേച്ച് പിടിപ്പിക്കാം.

വെളുത്തുള്ളി നിത്യവും കഴിക്കുന്നതും മുടികൊഴിച്ചില്‍ തടയും.

ഒരുപിടി കൂവളത്തില, കുറുന്തോട്ടിയില, ചെമ്പരത്തിയില എന്നിവ അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം.

കറ്റാര്‍വാഴയുടെ ജെല്‍ തലയില്‍ പുരട്ടി അരമണിക്കൂര്‍ വയ്ക്കാം.

കരിംജീരകം പൊടിച്ചെടുത്ത് വെളിച്ചെണ്ണയിലിട്ട് കാച്ചി തേക്കുന്നതും നല്ലതാണ്.അശ്വഗന്ധചൂര്‍ണ്ണം പാലില്‍ ചേര്‍ത്ത് എന്നും കുടിക്കുക.ഈ അറിവ് നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഉപകാരപെടാന്‍ മറക്കാതെ ഷെയര്‍ ചെയ്യുക…

 

 

Top