തമിഴ്നാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കരിങ്കൊടി

ചെന്നൈ : ഉമ്മൻ ചാണ്ടിക്ക് തമിഴ് നാട്ടിലും രക്ഷയില്ല . തമിഴ്നാട്ടില്‍ പൊതുചടങ്ങിനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി ഉത്തമപാളയത്തെ സ്വകാര്യ വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കര്‍ഷക സംഘടനയായ തമിഴ്നാട് വ്യവസായി മുന്നേറ്റ മുന്നണിയുടെ പ്രവര്‍ത്തകര്‍ കരിങ്കൊടി ഉമ്മന്‍ ചാണ്ടിയെ കരിങ്കെടി കാട്ടിയത്.

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് സ്വീകരിച്ച നടപടികള്‍ക്കെതിരേയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനവുമായെത്തിയത്.തുടര്‍ന്ന് ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയേക്കുറിച്ച് മാത്രമേ കേരളത്തിന് ആശങ്കയുള്ളുവെന്നും തമിഴ്നാടിന് വെള്ളം നല്‍കില്ലെന്ന നിലപാട് കേരളത്തിനില്ലെന്നും പിന്നീട് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും പ്രതിക്കൂട്ടിൽ !..അദാനിക്കുവേണ്ടി വിഴിഞ്ഞം കരാർ, കോഴവാങ്ങി ബാർ ലൈസൻസ‌്, കരുണ എസ‌്റ്റേറ്റിന‌് ഭൂമി കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിന്റെ നാഥൻ ഉമ്മൻ ചാണ്ടി .ബിജെപിയെ വളർത്താനുള്ള ഗൂഢ അജണ്ട.ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിഎം സുധീരന്‍ ഇരട്ടചങ്കന്‍ പറയുന്നതു മാത്രം തലയിലേറ്റണ്ട ഗതികേടില്ല ഞങ്ങളുടെ പാര്‍ട്ടിയില്‍ ശബ്ദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്: വിടി ബല്‍റാം രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയത് തെറ്റായിപ്പോയി: കുറ്റം ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് സമ്മര്‍ദ്ദം മൂലം, ഇനി ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ നോക്കേണ്ട: ആഞ്ഞടിച്ച് സുധീരന്‍
Latest
Widgets Magazine