തോമസ് ടച്ചല്‍ പിഎസ്ജി പരിശീലകനായി ചുമതലയേറ്റു; നെയ്മറിന് പ്രശംസ

പാരിസ്: ജര്‍മ്മന്‍കാരനായ തോമസ് ടച്ചല്‍ ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജിയുടെ പരിശീലകനായി ചുമതലയേറ്റെടുത്തു. പിഎസ്ജി ആസ്ഥാനത്ത് പ്രസിഡന്റ് നാസര്‍ അല്‍ ഖെലാഫിയില്‍ നിന്ന് ടച്ചല്‍ ക്ലബ്ബിന്റെ ജേഴ്‌സി സ്വീകരിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. നെയ്മറുമായി സംസാരിച്ചശേഷമാണ് ടച്ചല്‍ ചുമതലയേറ്റെടുത്തത്.

ചാംപ്യന്‍സ് ലീഗില്‍ തിളങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഉനായി എമേറിയെ പിഎസ്ജി നീക്കിയത്. ചാംപ്യന്‍സ് ലീഗിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ടച്ചല്‍ വിശദമായ മറുപടി നല്‍കിയില്ല. എന്നാല്‍ കലാകാരനായ നെയ്മര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്ന് ടച്ചല്‍ പറഞ്ഞു. നാല്‍പ്പത്തിനാലുകാരനായ ടച്ചല്‍ നേരത്തെ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ പരിശീലകനായിരുന്നു.

Latest
Widgets Magazine