ദേശീയ ഫെഡറേഷന് ട്രാക്കില്‍ ചിത്രയുടെ മറുപടി; ചരിത്രനേട്ടം

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ തഴിഞ്ഞ ദേശീയ അത്‌ലറ്റിക് ഫെഡറേഷന് മലയാളി അത്‌ലറ്റ് പി യു ചിത്ര ട്രാക്കില്‍ മറുപടി നല്‍കി. തുര്‍ക്‌മെനിസ്താനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടിയാണ് ഫെഡറേഷന്റെ തീരുമാനം തെറ്റായിരുന്നുവെന്നു ചിത്ര തെളിയിച്ചത്. തന്റെ ഫേവറിറ്റ് ഇനമായ 1500 മീറ്ററിലായിരുന്നു ചിത്രയുടെ സുവര്‍ണനേട്ടം. നാലു മിനിറ്റും 27 സെക്കന്റുമെടുത്താണ് ചിത്ര മല്‍സരം പൂര്‍ത്തിയാക്കിയത്. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ മലയാളി താരമെന്ന റെക്കോര്‍ഡും ഇതോടെ ചിത്ര സ്വന്തം പേരില്‍ കുറിച്ചു. ഒപി ജയ്ഷ, സിനിമോള്‍ പൗലോസ് എന്നിവര്‍ മാത്രമേ മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്ര പരിശീലനം നടത്തിയിരുന്നെങ്കിലും താരത്തെ ഫെഡറേഷന്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു. ചിത്രയെ തഴഞ്ഞതിനെതിരേ ഹൈക്കോടതി വരെ ഇടപെട്ടിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനു ശേഷം ചിത്ര പങ്കെടുത്ത ആദ്യത്തെ ചാംപ്യന്‍ഷിപ്പ് കൂടിയാണ് ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്.

Top