പുലിമുരുകനിലെ നമ്മടെ ലാലണ്ണനെ കണ്ടോ! മോഹന്‍ലാലിന്റെ ഫോട്ടോ വൈറല്‍

ടീസര്‍ പൊളിയാണെങ്കിലും മോഹന്‍ലാലിന്റെ ചിത്രം എന്നു പറയുമ്പോള്‍ എല്ലാവരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. നരന്‍ എന്ന ചിത്രത്തിലേതു പോലൊരു മറ്റൊരു വേഷമെന്ന് വേണമെങ്കില്‍ പറയാം. പുലിമുരുകനിലെ നമ്മടെ ലാലേട്ടനെ കണ്ട് ആരാധകര്‍ ത്രില്ലടിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ ട്രൗസറിട്ട്, തോളില്‍ ഒരു മരത്തടിയും ചുമന്ന് പോകുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. വളരെ അനായാസമാണ് ലാല്‍ മരത്തടി തോളില്‍ ചുമന്നിരിക്കുന്നത് എന്ന് തോന്നും. ഒറ്റനോട്ടത്തില്‍ ആരാധകരെ ആകര്‍ഷിക്കുന്ന ഒരു ചിത്രം.കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ബിഗ് ബജറ്റ് ചിത്രം, പുലിയുമായുള്ള സംഘട്ടനം എന്നൊക്കെ കേട്ടപ്പോള്‍ പുലിമുരുകന്‍ എന്തോ അമാനുഷിക നായക കഥാപാത്രത്തിന്റെ സിനിമയാണെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ അതൊന്നുമല്ല എന്നതിന് തെളിവായി മാറുകയാണ് പുതിയ ഫോട്ടോ.

50676_1470108423

ചിത്രം റീലിസിനൊരുങ്ങുന്നതിനൊപ്പം മറ്റൊരു സന്തോഷ വാര്‍ത്ത കൂടി ആരധകരെ തേടിയെത്തിക്കഴിഞ്ഞു.മോഹന്‍ലാല്‍ കഥാപാത്രം പുലിമുരുകനോടൊപ്പം കളിച്ചു രസിക്കാനും ആരാധകര്‍ക്ക് അവസരം ഒരുങ്ങുകയാണ്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുവാനായി പുലിമുരുകന്‍ ഗെയിമെത്തുകയാണ്. അതും ഒരു കിടിലന്‍ ത്രീഡി ഗെയിം. ഇതാദ്യമായാണു ഒരു മലയാളം ചലച്ചിത്രം അടിസ്ഥാനമാക്കി ഗെയിം തയ്യാറാക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ടോമിച്ചന്‍ മുളകുപാടമാണു സിനിമ നിര്‍മ്മിക്കുന്നത്.

വെട്ടൂര്‍ പുരുഷന്‍ വിടവാങ്ങി; ഭിന്നശേഷിക്കിടയിലും അഭിനയശേഷി പുറത്തെടുത്ത കലാകാരന്‍ ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരും എന്നതാണ് കേരളത്തിലെ ഭരണത്തിന്റെ അവസ്ഥ: ശ്രീനിവാസന്‍; നമുക്കൊപ്പം നടക്കുന്ന നേതാക്കന്മാരെയാണ് നമുക്കാവശ്യം ആണാവാന്‍ ആറിഞ്ച് പോര: കുഞ്ചാക്കോ ബോബന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം അവളെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഗുജറാത്തില്‍ സുഗന്ധമാണെന്ന് പറയുന്ന ബച്ചന്‍ ഇവിടേക്ക് വരണം; അഴുകുന്ന പശുക്കളുടെ ദുര്‍ഗന്ധം ശ്വസിക്കണമെന്ന് ദളിതര്‍ കല്ലും മുള്ളും ചവിട്ടി ശബരിമലയില്‍ എത്തണം; വിമാനത്താവളം ആവശ്യമില്ലെന്ന് എംപി സുരേഷ്‌ഗോപി
Latest