പുലിമുരുകനില്‍ ലാലേട്ടന്‍ ;പത്ത് പുലികളുമായിട്ടുള്ള സംഘട്ടനം !ട്യൂപ്പില്ലാതെ ..

PULIഅതിസാഹസികമായ രംഗങ്ങളില്‍ പോലും ട്യൂപ്പില്ലാതെ അഭിനയിക്കാന്‍ സൂപ്പര്‍താരം വൈശാഖിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമുരുകനില്‍ ലാലേട്ടന്‍ ഒരു സസ്‌പെന്‍സ് കാത്തുവെച്ചിരിക്കുന്നു.
പുള്ളിപ്പുലികളുമായുള്ള ലാലേട്ടന്റെ സംഘട്ടനമാണ് ചിത്രത്തിന്റെ ഹൈലേറ്റ്. പ്രത്യേക പരിശീലനം ലഭിച്ച പത്ത് പുലികളുമായിട്ടായിരിക്കും സംഘട്ടനം. പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ് സംഘട്ടന രംഗം ക്രമീകരിച്ചിരിക്കുന്നത്.
വിയറ്റ്‌നാമില്‍ വച്ചാണ് ഈ രംഗം ചിത്രീകരിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി കടുത്ത പരിശീലനത്തിലാണ് ലാല്‍. കാടും വന്യമൃഗങ്ങളും ഒക്കെയായി ജീവിക്കുന്ന ഒരാളായിട്ടാണ് പുലിമുരുകനില്‍ ലാല്‍ വേഷമിടുന്നത്. മലയാളത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രം എന്ന വിശേഷണത്തോടെയാണ് പുലിമുരുകന്‍ തീയ്യറ്ററില്‍ എത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Top