സിനിമാനടി ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പോലീസ് പിടിയില്‍

മുംബൈ: സിനിമാ നടിയുടെ നേതൃത്വത്തില്‍ നടത്തിയ വന്‍ പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. നടിയും മോഡലുമായ അര്‍ഷിഖാന്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പോലീസ് പിടികൂടിയത്.
ഉന്നതര്‍ വന്നുപോകുന്നതിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. അസം സ്വദേശിയായ കൃഷ്ന കഫാലെ എന്നയാളുടെ നേതൃത്വത്തിലാണ് അറോറ ക്യാമ്പ് ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്.

ഇടപാടുകാരെന്ന വ്യാജേന വേഷം മാറിയാണ് പൊലീസ് സംഘത്തെ സമീപിച്ചത്. 24ാം തീയതി രാത്രി 12.45ഓടെ ഹോട്ടലിലെത്തിയ പൊലീസ് സംഘം 16,000 രൂപയ്ക്കാണ് ഇടപാടുകള്‍ ഉറപ്പിച്ചത്. തുടര്‍ന്ന് ഏജന്റ് വേഷംമാറിയെത്തിയ പൊലീസുകാരനെ, അര്‍ഷിയുടെ മുറിയിലേക്ക് കടത്തിവിടുകയായിരുന്നു. തൊട്ടുപിന്നാലെ കൂടുതല്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയും ഏജന്റിനെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.Image result for arshikhan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അര്‍ഷി ഖാനെ ഏജന്റ് ചതിയില്‍പ്പെടുത്തിയാണ് ഹോട്ടലില്‍ എത്തിച്ചതെന്ന് പൊലീസ് പറയുന്നു.തുടര്‍ന്ന് അന്ന് രാത്രി തന്നെ പൊലീസ് അര്‍ഷി ഖാനെ റെസ്‌ക്യു ഹോമിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെ വച്ച് അര്‍ഷി ജീവനക്കാരെ അക്രമിച്ച ശേഷം ഓടിരക്ഷപ്പെട്ടെന്ന് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.
പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ കാമുകിയാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന മോഡലാണ് അര്‍ഷി ഖാന്‍. തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് അഫ്രീദിയുടേതാണെന്നും അര്‍ഷി പറഞ്ഞിരുന്നു. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് 9ലെ മത്സരാര്‍ഥിയും ദ ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയുമാണ് അര്‍ഷി ഖാന്‍

Top