ഖത്തര്‍ ഉപരോധവും നയതന്ത്ര പ്രതിരോധവും

ബിജു കല്ലേലിഭാഗം

ദോഹ: അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, മുസ്ലിം ബ്രദര്‍ഹുഡ്‌ എന്നിവയടക്കമുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നെന്ന് ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നൊന്നായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളായിരുന്നു ആദ്യം ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു.തുടര്‍ന്ന് യെമന്‍,ലിബിയ എന്നി രാജ്യങ്ങളും നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചു. പല നയതന്ത്ര ചര്‍ച്ചകള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നടന്നു. ഖത്തറിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്രാ ഉപരോധം റദ്ദാക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടിട്ടും ഒന്നിനും ഫലം ഉണ്ടായില്ല.ഫുട്ബാള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകകപ്പ് 2022 നു ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ അഞ്ചു വര്‍ഷം മുേമ്പ പ്രധാന സ്റ്റേഡിയമായാ ഖലീഫ സ്റ്റേഡിയം സര്‍വസജ്ജീകരണങ്ങളോടെ ഒരുക്കി ഫിഫയെപ്പോലും ഞെട്ടിച്ചവരാണ് ഖത്തര്‍ ലോകകപ്പ് സംഘാടകര്‍. ഇതിനിടെയാണ് ലോകകപ്പിെന്‍റ ഭാവിപോലും ആശങ്കയിലാക്കുന്ന കടുത്ത നടപടിയാണ് അയാള്‍ രാജ്യങ്ങളില്‍ നിന്നും ഉണ്ടായത്.ലോകം കാത്തിരിക്കുന്ന ഫുട്ബാള്‍ മാമാങ്കത്തെ. ഖത്തറിന് ലോകകപ്പ് അനുവദിച്ചതിനു പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രചാരണങ്ങളെ അതിജീവിച്ച് മികച്ച ഒരുക്കങ്ങളുമായി മുന്നേറവെയാണ് പുതിയ പ്രതിസന്ധി ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് 2022 സംഘാടകരെയും ആശങ്കയിലാക്കിയത്. അയല്‍ രാജ്യങ്ങളുടെ നയതന്ത്ര ഒറ്റപ്പെടുത്തലിനിടെ ഖത്തറിെന്‍റ ലോകകപ്പ് ആതിഥേയത്വം ചോദ്യംചെയ്ത് ജര്‍മനി രംഗത്ത് വന്നിരുന്നു . ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റും ഫിഫ കൗണ്‍സില്‍ അംഗവുമായ റെയ്നാര്‍ഡ് ഗ്രിന്‍ഡല്‍ ഖത്തറിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.ഭീകരവാദത്തെ സഹായിക്കുന്ന രാജ്യെമന്ന് സ്വന്തം അയല്‍ക്കാര്‍ ആരോപണമുന്നയിക്കുന്ന സാഹചര്യത്തില്‍ അത്തരമൊരു രാജ്യത്ത് ലോകകപ്പ് പോലൊരു മേള നടത്തുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് റെയ്നാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനായി കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ സൗദിയിലെത്തി. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായി ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ അമീര്‍ ഷേഖ് സബ കൂടിക്കാഴ്ച നടത്തി.പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനചര്‍ച്ചകള്‍ക്കും ഖത്തര്‍ ഭരണകൂടം സമ്മതം അറിയിച്ചതായും സമാധാനചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നതിന് ഖത്തറിന് മേല്‍ സുപ്രധാനമായ എട്ട് ഉപാധികള്‍ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ച രാജ്യങ്ങള്‍ മുന്നോട്ട് വച്ചതായും. പ്രശ്നപരിഹാരത്തിനായി എല്ലാ ഉപാധികളും 24 മണിക്കൂറിനുള്ളില്‍ ഖത്തര്‍ നടപ്പാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ പാലിക്കാന്‍ ഖത്തര്‍ തയാറായില്ല

qatar-doha-dalla-landmarksഖത്തറിനെതിരായ അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ അയവ് വരുത്തണമെന്നും അപ്രതീക്ഷിതമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ഇത് കാരണമായിരിക്കുന്നുവെന്നും കൂടാതെ മേഖലയിലെ ഐഎസിനെതിരായ അമേരിക്കന്‍ സഖ്യസേനയുടെ പോരാട്ടത്തിന് പുതിയ ഗള്‍ഫ് പ്രതിസന്ധി വിഘ്നം സൃഷ്ടിച്ചിരിക്കുകയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഖത്തറില്‍ തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നെങ്കില്‍ ഫലം കണ്ടില്ല പുണ്യമാസം അവസാനിക്കുന്നതിനു മുന്‍പ് നയതന്ത്ര നിരോധനം അവസാനിക്കും എന്ന പ്രതീക്ഷയിലാണ് ഖത്തറിലെ ജനങ്ങള്‍
വിലക്ക് അന്താരാഷ്ട നിയമങ്ങളുടെ ലംഘനം

യു.എ.ഇ.,സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നയതന്ത്ര വിലക്ക് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനിജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേലിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തര്‍ദേശിയ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടു. ഉപരോധം മേഖലയ്ക്ക് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരുമിച്ചുചേര്‍ന്ന് ഖത്തറിനെതിരെ ശിക്ഷ വിധിക്കാന്‍മാത്രം എന്തുതെറ്റാണ് രാജ്യം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് പിന്‍വലിക്കണമെന്ന് സിഗ്മര്‍ ഗബ്രിയേല്‍ ആവശ്യപ്പെട്ടു.പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണാനുള്ള സന്നദ്ധതയും ജര്‍മനി അറിയിച്ചു. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമായി ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ അമേരിക്കയുടെ സഹകരണവും തേടും. എന്നാല്‍ കര, സമുദ്ര, വ്യോമ യാത്രാവിലക്ക് മാറ്റുകയാണ് ഏറ്റവും പ്രധാനമായി വേണ്ടതെന്നും സിഗ്മര്‍ പ്രതികരിച്ചു.മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും സിഗ്മര്‍ പറഞ്ഞു. കുവൈത്ത്, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ക്കൊപ്പം ജര്‍മനിയും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.ജര്‍മനികൂടാതെ ഖത്തറിന് പിന്തുണയറിയിച്ച് റഷ്യ, ഫ്രാന്‍സ് തുടങ്ങി നിരവധിരാജ്യങ്ങളും പരിഹാരശ്രമങ്ങളില്‍ ഇടപെടാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

നയതന്ത്ര ചര്‍ച്ചകള്‍ സജീവം

നിലനില്‍ക്കുന്ന പ്രതിസന്ധിപരിഹരിക്കാന്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെയും ഇറ്റലി, ഇന്‍ഡൊനീഷ്യ കെനിയ,തുടങ്ങി നിരവധി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി ചര്‍ച്ച നടത്തി.
സിങ്കപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ആന്‍ജലിനോ അല്‍ഫാനോ, കെനിയന്‍ വിദേശകാര്യമന്ത്രി ആമിന മുഹമ്മദ് യൂറോപ്യന്‍ യൂണിയന്റെ ഫെഡറിക് മോഗറിനി, എന്നിവരുമായി ശൈഖ് മുഹമ്മദ് ടെലിഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു. നിലവിലെ പ്രതിസന്ധി ചര്‍ച്ചചെയ്തതിനൊപ്പം ഖത്തറുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചയും രാജ്യങ്ങള്‍ നടത്തി.
ഇന്‍ഡൊനീഷ്യന്‍ വിദേശകാര്യമന്ത്രി റെത്‌നോ ലെസ്തരി പ്രിയന്‍സരി മര്‍സൂദി ഇന്‍ഡൊനീഷ്യയിലെ ഖത്തര്‍ സ്ഥാനപതി അഹമ്മദ് ബിന്‍ ജാസിം അല്‍ ഹമറുമായി ചര്‍ച്ച നടത്തി. ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റിന്റെ മധ്യപൂര്‍വ മേഖലയുടെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെയും പ്രതിനിധി ഡോ. അല്‍വി ഷിഹാബുമായും ചര്‍ച്ച നടത്തി.വിവിധരാജ്യങ്ങളിലെ ഖത്തര്‍ സ്ഥാനപതിമാരുമായി വിദേശകാര്യ വകുപ്പുപ്രതിനിധികളും ചര്‍ച്ച നടത്തി. നാറ്റോ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ജെയിംസ് അപ്പാതുറല്‍, ബെല്‍ജിയത്തിലെ ഖത്തര്‍ സ്ഥാനപതി അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ഖുലൈഫിയുമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഫിലിപ്പ് എതീന്‍, ഫ്രാന്‍സിലെ ഖത്തര്‍ സ്ഥാനപതി ഖാലിദ് ബിന്‍ റാഷിദ് അല്‍മന്‍സൂരിയുമായി ചര്‍ച്ച നടത്തി. ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കരു ജയസൂര്യ, ശ്രീലങ്കയിലെ ഖത്തര്‍ സ്ഥാനപതി റാഷിദ് ബിന്‍ ഷാഫി അല്‍ മെര്‍റിയുമായും ചര്‍ച്ച നടത്തി.qatar-flight
ഫിലിപ്പീന്‍സ് വിദേശകാര്യമന്ത്രിയുടെ അസിസ്റ്റന്റ് സെക്രട്ടറി ഹിജയ്‌സീലിന്‍ ക്വിന്റാന ഫിലിപ്പീന്‍സിലെ ഖത്തര്‍ സ്ഥാനപതി അലി ബിന്‍ ഇബ്രാഹിം അല്‍മാലിക്കിയുമായും ബ്രിട്ടീഷ് ഹോം ഓഫീസിലെ വിദേശകാര്യ ഡയറക്ടര്‍ റിച്ചാര്‍ഡ് ക്ലാര്‍ക്ക് യു.കെ.യിലെ ഖത്തര്‍ സ്ഥാനപതി യൂസുഫ് ബിന്‍ അലി അല്‍ഖേതറുമായും ചര്‍ച്ച നടത്തി.

നടപടി മയപ്പെടുത്തണമെന്ന് അമേരിക്ക
ഖത്തറിനെതിരായ കടുത്ത നടപടികള്‍ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക. നടപടി മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന െഎ.എസ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും കനത്ത മാനുഷിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ആണ് ഇൗ ആവശ്യമുന്നയിച്ചത്.ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്ന് അമേരിക്ക, സൗദിയോടും യു.എ.ഇയോടും ബഹ്റൈനോടും ഇൗജിപ്തിനോടും ആവശ്യപ്പെടുന്നു. ഇത് കനത്ത മാനുഷിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന െഎ.എസ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അതിനാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പ്രശ്നപരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇൗ രാജ്യങ്ങള്‍ തയാറാവുമെന്നാണ് പ്രതീക്ഷയെന്നു ടില്ലേഴ്സണ്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഥാനി, ടില്ലേഴ്സണുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന.

രാജ്യത്തെ അടിയറ വെക്കില്ല :ഖത്തര്‍ വിദേശകാര്യമന്ത്രി

രാജ്യത്തെ വിദേശനയത്തില്‍ മാറ്റം വരുത്തുന്നതിനും ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചക്ക് ഇല്ലെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി.നിലവിലുള്ള അവസ്ഥയില്‍ തങ്ങള്‍ക്ക് എത്രകാലത്തേക്കും മുന്നോട്ടുപോകുവാന്‍ കഴിയുമെന്നും സൗദി അടക്കമുള്ളവരുടെ നയതന്ത്രബന്ധം വിച്ഛേദിക്കല്‍ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഖത്തറിന് നേരെയുള്ള എംബാര്‍ഗോ(കപ്പലുകള്‍ വിലക്കിയുള്ള ഗതാഗത നിരോധനാജ്ഞ) എത്രകാലം നിലനിന്നാലും അത് തരണം ചെയ്യാന്‍ ഖത്തറിന് സാധിക്കും. ശത്രു രാജ്യങ്ങളില്‍ നിന്നു പോലും ഉണ്ടായിട്ടില്ലാത്ത വെറുപ്പാണ് ഇപ്പോള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചവരുടെ നിലപാടിലൂടെ ഖത്തര്‍ നേരിടുന്നത്.ശത്രു രാജ്യങ്ങളോട് തങ്ങള്‍ തിരിച്ചു സ്വീകരിക്കുന്ന നിലപാടും ഇതുപോലെ ആയിരിക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.അന്താരാഷ്ട്ര സമൂഹത്തിെന്‍റ പിന്തുണ ഖത്തറിനുണ്ട്. ഇപ്പോള്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തേക്ക് ഭക്ഷ്യ ഇറക്കുമതി ചെയ്യുന്നവയില്‍ 20 ശതമാനമാണ് സൗദി അതിര്‍ത്തിയില്‍ നിന്നും എത്തുന്നത്. ബാക്കിയുള്ളത് മറ്റ് രാജ്യങ്ങളില്‍ നിന്നാണന്നും വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ ഖത്തറിനായി തങ്ങളുടെ മൂന്ന് തുറമുഖങ്ങള്‍ വിട്ടുനല്‍കാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇൗ വാഗ്ദാനം തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സൈന്യത്തെ ഏതെങ്കിലും ഭാഗത്തേക്ക് മാറ്റിയിട്ടില്ലെന്നും പ്രത്യേക വിന്യാസം നടത്തിയിട്ടുമില്ല.

പ്രശ്ന പരിഹാരത്തിനായി അയല്‍രാജ്യങ്ങള്‍ മുന്നോട്ടു വെച്ച ഉപാധികള്‍ 

ബിജു കല്ലേലിഭാഗം (ഗൾഫ് ന്യൂസ് റിപ്പോർട്ടർ കൗമുദി ടിവി)

ബിജു കല്ലേലിഭാഗം (ഗൾഫ് ന്യൂസ് റിപ്പോർട്ടർ കൗമുദി ടിവി)

ഇറാനുമായുള്ള നയതന്ത്രബന്ധം ഖത്തര്‍ വിച്ഛേദിക്കുക.
അല്‍ ജസീറ ചാനലിന്റെ സംപ്രേഷണം നിര്‍ത്തലാക്കുന്നു.
ജിസിസി നയങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയക്കളി ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന ഉറപ്പു നല്‍കണം.
ഹമാസ് അംഗങ്ങളെ പുറത്താക്കുക.
ഹമാസ് അംഗത്വമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുക.
ഹമാസുമായി ഒരു ബന്ധവും പാടില്ല. അല്‍ ജസീറ മൂലമുണ്ടായ നിന്ദയ്ക്ക് ജിസിസി അംഗ സര്‍ക്കാറുകളോട് മാപ്പ് പറയുക.
2012 ല്‍ കിംഗ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്ത് ഒപ്പ് വെച്ച ഉടമ്പടി ദോഹ പാലിക്കുക.
ഹമാസിനും മുസ്ലീം ബ്രദര്‍ഹുഡിനും നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കുക.

അയാള്‍ രാജ്യങ്ങള്‍ നയതന്ത്ര ബന്ധങ്ങള്‍ ഉപരോധിച്ചതിനു ശേഷമുള്ള പ്രധാന സംഭവവികാസങ്ങള്‍

ഖത്തറിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് താല്‍കാലികമായി നിര്‍ത്തിവെച്ചു.
കുവൈത്തിെന്‍റ അഭ്യര്‍ഥനമാനിച്ച് ഗള്‍ഫ് പ്രതിസന്ധിയെക്കുറിച്ച് ഖത്തര്‍ അമീര്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് മാറ്റിവെച്ചു.
ഖത്തര്‍ എയര്‍വേസിെന്‍റ ലൈസന്‍സ് സൗദി റദ്ദാക്കി
ബി ഇന്‍ സ്പോര്‍ട് നെറ്റ്വര്‍ക് യു.എ.ഇ ബ്ലോക് ചെയ്തു
ഖത്തറിെന്‍റ ഒാഹരി വിപണിയിടിഞ്ഞു
ഖത്തറില്‍നിന്നുള്ള അലൂമിനിയം കയറ്റുമതി യു.എ.ഇ റദ്ദാക്കി
യു.എ.ഇ, ഇൗജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേസിെന്‍റ വിമാനസര്‍വിസ് നിര്‍ത്തി
ഖത്തര്‍ റിയാലുകള്‍ വിറ്റഴിക്കാന്‍ സൗദി ബാങ്കിെന്‍റ നിര്‍ദേശം
ഇൗജിപ്ത് വ്യോമപരിധി അടച്ചു
സൗദി അല്‍ജസീറ ചാനലിന് താഴിട്ടു
ഖത്തര്‍ കപ്പലുകള്‍ സൗദി തുറമുഖത്ത് അടുപ്പിക്കുന്നത് വിലക്കി
ഖത്തറുമായുള്ള വ്യോമ-നാവിക മേഖലകള്‍ ഇൗജിപ്ത് അടച്ചു
ഭക്ഷ്യവസ്തുക്കളടങ്ങിയ ഇറാന്‍ കപ്പല്‍ ഖത്തറിലേക്ക് തിരിച്ചു
ഖത്തറില്‍നിന്നുള്ള കപ്പലുകള്‍ യു.എ.ഇ തുറമുഖത്തുനിന്ന് തിരിച്ചയച്ചു
ഇൗജിപ്ത് ഖത്തര്‍ അംബാസഡെറ തിരിച്ചുവിളിച്ചു ഖത്തറിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് സൗദിഅതിര്‍ത്തിയില്‍ ട്രക്കുകള്‍ നിരന്നു
ഷാര്‍ജ എയര്‍ അറേബ്യ വിമാനസര്‍വിസ് റദ്ദാക്കി ദുബൈയിലെ ഫ്ലൈ ദുൈബ, ഇത്തിഹാദ് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചു.

ബിജു കല്ലേലിഭാഗം (ഗൾഫ് ന്യൂസ് റിപ്പോർട്ടർ കൗമുദി ടിവി)

Top