ആടുതോമയുടെ വേഷത്തില്‍ രചനാ നാരായണ്‍കുട്ടി; കലക്കന്‍ ഫോട്ടോ ഷൂട്ടുമായി താരം

മലയാള സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച അനശ്വര കഥാപാത്രങ്ങളായി ടിവി സിനിമാ താരം രചനാ നാരായണ്‍കുട്ടി. മാതൃഭൂമിയുടെ സിനിമാ മാസികയ്ക്കുവേണ്ടിയുളള ഫോട്ടോ ഷൂട്ടിനായാണ് രചന ആടുതോമയായും മംഗലശ്ശേരി നിലകണ്ഠനായും ഡോക്ടര്‍ സണ്ണിയായും മാറിയത്. അധ്യാപികയായ രചന നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മഴവില്‍ മനോരമയിലെ മറിമായത്തിലൂടെ മിനിസ്‌ക്രീനില്‍ എത്തുന്നത്. പീന്നീട് സിനിമയിലും സജീവമായി.

തൃശൂര്‍ സ്വദേശിയായ രചന തീര്‍ത്ഥാടനം എന്നചിത്രത്തില്‍ നായികയുടെ സുഹൃത്തിന്റെ വേഷത്തിലാണ് ആദ്യമായി വെള്ളിത്തിര യിലെത്തിയത്. എം ടി. വാസുദേവന്‍ നായരുടെ ചിത്രമെന്ന നിലയില്‍ രചനയും സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് കാലചക്രം, നിഴല്‍കൂത്ത്, ലക്കി സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നെങ്ങിലും ഫഹദ് ഫാസില്‍ നായകനായ ആമേനിലെ ക്ലാരയെന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് എന്നും ഓര്‍ത്ത് ചിരിക്കാനുള്ള കഥാപാത്രമായി രചന മാറി. പണ്യാളന്‍ അഗര്‍ബത്തീസ്, വണ്‍ ഡേ ജോക്കസ് എന്നിവയാണ് രചനയുടെ മറ്റ് അവസാനത്തെ ചിത്രങ്ങള്‍. തിലോത്തമ, കാന്താരി, ഡബിള്‍ ബാരല്‍, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ പണിപ്പുരയിലാണ്.

നാരായണന്‍ കുട്ടിയുടേയും നാരായണിടേയും രണ്ടു മക്കളില്‍ ഒരാളായിട്ട് തൃശ്ശൂര്‍ ജില്ലയില്‍ ആണ് രചനയുടെ ജനനം. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തു. നാലാം കല്‍സുമുതല്‍ പത്തുവരെ തൃശൂര്‍ ജില്ലാ കലാതിലകമായിരുന്നു.

പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃശൂര്‍ ടൗണില്‍ ഒരു മാനേജ്‌മെന്റ് സ്‌കൂളില്‍ ഇംഗീഷ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തില്‍ മിനിസ്‌ക്രീനില്‍ അഭിനയ രംഗത്തെത്തി. മുമ്പ് റേഡിയോ ജോക്കിയായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്

Top