കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്; മോദിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു

ന്യൂഡല്‍ഹി: റഫാല്‍ പ്രതിരോധ ഇടപാടില്‍ മോഡി കോടികളുടെ അഴിമതി നടത്തിയെന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇതോടെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുലിന്റെ മുദ്രാവാക്ക്യം രാജ്യം ഏറ്റെടുക്കുകയാണ്. കോണ്‍ഗ്രസ് ഭരണത്തിന്റെ അഴിമതികള്‍ ചൂണ്ടികാട്ടിയുള്ള പ്രചരണത്തിലൂടെയാണ് രാജ്യത്ത് ബിജെപി അധികാരം പിടിച്ചത് എന്നാല്‍ കോണ്‍ഗ്രസിനെ വെല്ലുന്ന അഴിമതിയാണ് ഇപ്പോള്‍ മോദി നേരിട്ട് നടത്തിയെന്നാണ് പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്.

കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് ദി ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടിരിക്കുന്നത്. അഴിമതി നടത്താന്‍ വേ്ണ്ടി മാത്രമാണ് ഈ ചട്ടങ്ങള്‍ ഒഴിവാക്കിയതെന്ന് പകല്‍പോലെ വ്യക്തം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നത്. കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല. അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെ മോദി സര്‍ക്കാര്‍ ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്‌തെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

നിയമ വിരുദ്ധമായി ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചതായി എന്‍ റാമിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍ ഗവണ്‍മെന്റ് കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പായി എസ്‌ക്രോ അക്കൗണ്ട് വഴി പണം അയച്ചു. ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് പ്രൊസീജിയറിലെ (ഡിപിപി) ഏജന്റ്‌സ് കമ്മീഷന്‍, ബാഹ്യ സ്വാധീനങ്ങള്‍, റാഫേല്‍ നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്റേയും എംബിഡിഎ ഫ്രാന്‍സിന്റേയും കമ്പനി അക്കൗണ്ട് ആക്‌സസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സപ്ലൈ പ്രോട്ടോക്കോളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള ആയുധങ്ങള്‍ സപ്ലൈ ചെയ്യുന്നത് കരാര്‍ പ്രകാരം എംബിഡിഎ ഫ്രാന്‍സ് ആണ്.

മനോഹര്‍ പരീഖര്‍ പ്രതിരോധ മന്ത്രിയായിരിക്കെ 2016 സെപ്റ്റംബറില്‍ പരീഖറിന്റെ അധ്യക്ഷതയില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ചേരുകയും എജിഎയില്‍ (ഇന്റര്‍ ഗവണ്‍മെന്റ് എഗ്രിമെന്റ്) എട്ട് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. സപ്ലൈ പ്രോട്ടോക്കോളിലും ഓഫ് സെറ്റ് ഷെഡ്യൂളുകളിലും മാറ്റം വരുത്തി. ഐജിഎയ്ക്കും അനുബന്ധ രേഖകള്‍ക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയതിന് ശേഷമായിരുന്നു ഇത്. 2016 ഓഗസ്റ്റ് 24നാണ് കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്. കോണ്‍ഗ്രസ് കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി അഴിമതി തടയുന്നതിനായി തങ്ങള്‍ ഇടനിലക്കാരെ കരാറിന്റെ ഭാഗമാക്കാറില്ല എന്ന മോദി സര്‍ക്കാരിന്റെ വാദത്തിന്റെ മുനയൊടിക്കുന്ന വിവരമാണ് തങ്ങള്‍ പുറത്തുവിടുന്നത് എന്ന് ദ ഹിന്ദു അവകാശപ്പെടുന്നു.

എട്ട് മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഡിഎസി മെംബര്‍ സെക്രട്ടറി വൈസ് അഡ്മിറല്‍ അജിത് കുമാറിന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ഫ്രാന്‍സ് ഗവണ്‍മെന്റുകള്‍ തമ്മിലുള്ളതാണ് ഐജിഎ. അതേസമയം സപ്ലൈ പ്രോട്ടോക്കോള്‍ സ്വകാര്യ കമ്പനികളായ ദസോള്‍ട്ടിനും എംബിഡിഎയ്ക്കും ബാധ്യതയുള്ളതാണ്. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കരാര്‍ വിലപേശലിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലുകള്‍ക്കെതിരെ അറിയിച്ച വിയോജിപ്പില്‍ നെഗോഷിയേറ്റിങ് ടീം അംഗങ്ങളായിരുന്ന മൂന്ന് പേര്‍ കോസ്റ്റ് അഡൈ്വസര്‍ എംപി സിങ്, ഫിനാന്‍സ് മാനേജര്‍ എആര്‍ സുലെ, ജോയിന്റ് സെക്രട്ടറി രാജീവ് വര്‍മ എന്നിവര്‍ ശക്തമായ എതിര്‍പ്പാണ് ഐജിഎയ്ക്ക് കീഴില്‍ സപ്ലൈയര്‍സുമായുള്ള നേരിട്ടുള്ള ഇടപാടിനെതിരെ രേഖപ്പെടുത്തിയത്.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മുഴുവന്‍ വസ്തുതയും ഉള്‍പ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു.

Top