കടുത്ത വിമര്‍ശനങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത് രാഹുല്‍ ഗാന്ധി

ബിജെപി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ അതി രൂക്ഷമായി ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഭയിലെ തന്റെ 45 മിനുട്ട പ്രസംഗം അവസാനിപ്പിച്ചത് നരേന്ദ്ര മോദിയെ വാരിപുണര്‍ന്ന്. ട്രഷറി ബഞ്ചിലിരുന്ന് പ്രസംഗം ശ്രദ്ധിച്ച നരേന്ദ്ര മോദിയുടെ അടുത്തെത്തി രാഹുല്‍ ആശ്ലേഷിച്ചത് സഭയ്ക്ക് പുതുമയായി. തുടക്കം മുതല്‍ കടുത്ത ഭാഷയിലാണ് രാഹുല്‍ മോദിക്കെതിരെ വിമര്‍ശനമഴിച്ച് വിട്ടത്. മുഖത്ത് നോക്കി സംസാരിക്കാത്ത ആളാണ് നരേന്ദ്ര മോദി എന്നും മനസില്‍ കള്ളത്തരമൊളിപ്പിക്കുന്നതാണ് കാരണമെന്നും രാഹുല്‍ തുറന്നടിച്ചു.

അമിത് ഷായുടെ മകനെതിരെയുളള അഴിമതി മുക്കയതും റഫേല്‍ ഇടപാടില്‍ രഹസ്യം സൂക്ഷിക്കുന്നതും രാഹുല്‍ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയെ പേരെടുത്ത് പരാമര്‍ശിച്ച് ഗുരുതര ആരോപണങ്ങള്‍ നടത്തിയതില്‍ പ്രതിഷേധിച്ച ട്രഷറി ബഞ്ച് നിരവധി തവണ പ്രസംഗം തടസപ്പെടുത്തിയിരുന്നുവെങ്കിലും കത്തി കയറിയ രാഹുല്‍ ഗാന്ധി പ്രസംഗമവസാനിപ്പിച്ച് നേരെ പ്രധാനമന്ത്രിയുടെ അടുത്തെത്തി കെട്ടി ആശ്ലേഷിക്കുകയായിരുന്നു. പ്രതിപക്ഷത്തെ പരിഗണിക്കാതെയള്ള പ്രധാനമന്ത്രിയുടെ ഒറ്റയാള്‍ ഭരണത്തിന് രാഹുല്‍ കൊടുത്ത രാഷ്ട്രീയ മറുപടയായി ഈ ആശ്ലേഷം. ലോക്‌സഭയില്‍ ഭൂരിപക്ഷമില്ലെന്ന കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം സര്‍ക്കാര്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഏറെ ഉയര്‍ന്നെങ്കിലും നരേന്ദ്ര മോദി ചെവിക്കൊണ്ടിരുന്നില്ല.

വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ? ദക്ഷിണേന്ത്യയില്‍ 100 സീറ്റ് ലക്ഷ്യം,നരേന്ദ്ര മോഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്‌ ബിജെപിക്ക് രാമന്‍, സമാജ് വാദി പാര്‍ട്ടിക്ക് വിഷ്ണു, കോണ്‍ഗ്രസിന് ശിവന്‍..ദൈവങ്ങളെ കൂട്ടുപിടിച്ച് വിവിധ പാര്‍ട്ടികള്‍ ശശി തരൂര്‍ നീക്കങ്ങള്‍ തുടങ്ങി, തിരുവനന്തപുരം വീണ്ടും പിടിക്കാന്‍; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നീക്കങ്ങളിലേക്ക്‌ കോണ്‍ഗ്രസില്‍ ഇനി കുടുംബ വാഴ്ചയില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ അഴിച്ചു പണി നടത്തി രാഹുല്‍ ഗാന്ധി ‘തുടര്‍ച്ചയായി അമ്പത് വര്‍ഷം രാജ്യം ഭരിക്കും!..അമിത് ഷാ.മറുപടിയുമായി കോണ്‍ഗ്രസ്.
Latest
Widgets Magazine