നവംബർ അഞ്ചിന് ശബരിമലയിൽ ഫെമിനിസ്‌റ്റുകളെ കയറ്റാൻ ഉന്നത ഗൂഢാലോചന: രാഹുൽ ഈശ്വർ

തിരുവനന്തപുരം: നവംബർ അഞ്ചിന് ശബരിമലയിൽ ഫെമിനിസ്‌റ്റുകളെ കയറ്റാൻ മുഖ്യമന്ത്രി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുകയാണെന്ന് അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ ആരോപിച്ചു. അങ്ങനെ സംഭവിച്ചാൽ നവംബർ 13ന് സുപ്രീം കോടതിയിലെ കേസിൽ നമ്മൾ പരാജയപ്പെടും. ഇത് ഒഴിവാക്കാൻ എല്ലാ അയ്യപ്പ ഭക്തരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിൽ രക്തം വീഴ്‌ത്തുമെന്ന വിവാദ പരാമർശത്തെ തുടർന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത രാഹുൽ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു.

അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് ജാമ്യം കിട്ടിയത്. നവംബർ‌ അഞ്ചിന് ശബരിമലയിൽ താൻ ഉണ്ടാവണമെന്ന് അയ്യപ്പൻ തീരുമാനിച്ചത് കൊണ്ടാകാം തനിക്ക് ജാമ്യം ലഭിച്ചത്. നവംബർ അഞ്ചിന് ഫെമിനിസ്‌റ്റുകളെ ശബരിമലയിലേക്ക് തിരുകിക്കയറ്റാൻ ഉന്നത ഗൂഢാലോചന നടക്കുകയാണ്. നവംബർ അഞ്ച് അഞ്ച് മണിക്ക് ശേഷമായിരക്കും രഹസ്യമായി ചിലരെ ശബരിമലയിലെത്തിക്കുക. ഇത് തടയണം. തങ്ങളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ ഫെമിനിച്ചികൾ മല ചവിട്ടൂ. ശബരിമല വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മന്ത്രിമാർ അടക്കമുള്ളവർ പോലും തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. അയ്യപ്പഭക്തന്മാരുടെ ശക്തിയെ ഭയന്നിട്ടാണിതെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ ആരോപണങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം രംഗത്തെത്തി. വിശ്വാസത്തിന്‍റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുൽ ഈശ്വറിന്‍റേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്‍റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടർച്ചാവകാശവുമില്ല. തന്ത്രികുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

Top