രാഹുല്‍ ഈശ്വറിന്‍െറ നേരെ ആക്രമണം;കാര്‍ അടിച്ചുതകര്‍ത്തു

കായംകുളം: കായംകുളം എം.എസ്.എം കോളജില്‍ രാഹുല്‍ ഈശ്വറിന്‍െ കാറിനു നേരെ ആക്രമണം. സംസ്ഥാന യുവജന കമീഷന്‍ സംഘടിപ്പിച്ച ഓറിയന്‍േറഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കാനത്തെിയതായിരുന്നു രാഹുല്‍ ഈശ്വര്‍. ബീഫ് വിഷയത്തില്‍ പ്രതികരിച്ചില്ളെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ രാഹുല്‍ ഈശ്വറിനെ തടഞ്ഞത്.
സൈബര്‍ കുറ്റകൃതം എന്ന വിഷയത്തില്‍ ക്ളാസ് എടുത്തതിന് ശേഷം പുറത്തിറങ്ങിയ തന്നെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തടയുകയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കാറിന്‍െറ ചില്ലുകളും വിദ്യാര്‍ഥികള്‍ തകര്‍ത്തു.ചാനല്‍ ചര്‍ച്ചകളിലും മറ്റും ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ കൊച്ചുമകനായ രാഹുല്‍ ഈശ്വര്‍.

Latest