രാഹുലിനോടൊപ്പമുള്ള രാത്രി വിവരിച്ച് സ്പാനിഷ് നടി; ചിത്രം വൈറൽ

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ വിവാദത്തിനും പരിഹാസത്തിനും ഇരയായിട്ടുള്ള നേതാവാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ അടിക്കടിയുള്ള വിദേശ സഞ്ചാരം വാർത്തകളിൽ ഏറെ വിവാദം സൃഷ്ടിക്കുന്നതാണ്. എന്നാൽ ഇത്തവണയും രാഹുലിന്റെ വിദേശ പര്യടനം പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടേയും വിദേശ താരത്തിന്റേയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കോൺഗ്രസിന്റെ യുവ രക്തമായ രാഹുൽ സാധാരണഗതിയിൽ ഖദർ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുമ്പോളും വേഷപകർച്ച അധികം നേതാവിന് ഉണ്ടാകില്ല. എന്നാൽ ഇക്കൂറി കുറച്ച് സ്റ്റൈലൻ ലുക്കിലാണ് രാഹുൽ. രാഹുൽ ഗാന്ധിയുടെ വേറിട്ട മുഖം തന്നെയാണ് കഴിഞ്ഞ ദിവസം വിദേശി താരം വെളിപ്പെടുത്തിയ ഫോട്ടോയിലുള്ളത്. ഖദർ വസ്ത്രം മാത്രം ധരിക്കുന്ന രാഹുൽ ഇക്കുറി ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷ കോട്ടണിഞ്ഞാണ്. വേഷത്തിൽ മാത്രമല്ല രൂപത്തിലും ഏറെ പുതുമ നിറഞ്ഞതായിരുന്നു. രണ്ടാഴ്ചത്തെ സന്ദർശനത്തിനായി യുഎസിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷനും സ്പാനിഷ് നടിയോടൊപ്പമുള്ള ചിത്രം സോഷ്യവൽ മീഡിയയിൽ വൈറലാകുന്നു. സ്പാനിഷ് താരം നതാലിയാ രാമോസാണ് രാഹുലുമായുള്ള ചിത്രം പുറത്തു വിട്ടത്. ചിത്രത്തിനെ അടികുറിപ്പോടെയാണ് താരം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുലിന്റേത് ഊർജസ്വലമായ വ്യക്തിത്വമാണെന്നും നതാലിയ ചിത്രത്തിനോടൊപ്പം പരാമർശിക്കുന്നുണ്ട്.

താരം രാഹുൽ ഗാന്ധിയോടൊപ്പം ചിലവഴിച്ച് ഒരു രാത്രിയെ പറ്റിയും പോസ്റ്റിൽ വിവരിക്കുന്നുണ്ട്. താരം രാഹുലിനെ പറ്റി പറഞ്ഞത് ഇങ്ങൻനെ.. കഴിഞ്ഞ രാത്രി വാക്ചാതുര്യവും ഉൾകാഴ്ചയുമുള്ള രാഹുൽ ഗാന്ധിയോടൊപ്പമായിരുന്നു. താൻ വളരെ അനുഗ്രഹീതയാണെന്നു തോന്നുന്നു.വിവിധ ഇടങ്ങളിലെ ചിന്തകൻമാരുമായി സംവദിക്കാൻ അവസരം ലഭിച്ചിരുന്നു. തുറന്ന മനസും ഹൃദയവുമുണ്ടെങ്കിൽ മാത്രമേ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുവാൻ സാധിക്കുകയുള്ളൂവെന്നും താരം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ചിത്രം സോഷ്യൽ മീഡയയിൽ പോസ്റ്റ് ചെയ്തതോടെ നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിൽ കൂടുതലും പരിഹസിക്കുന്നവയാണ്. രാഹുൽ ഗാന്ധിയെ കളിയാക്കി വിളിക്കുന്ന പേരാണ് പപ്പു എന്നത്.കമന്റുകളിൽ പപ്പുവെന്ന് വിളിച്ചാണ് ആളുകൾ പരിഹസിക്കുന്നത്.

Latest
Widgets Magazine