അ​മി​ത് ഷാ​യു​ടെ മ​ക​നെ​തി​രാ​യ ആ​രോ​പ​ണം:മോ​ദി മൗ​നം പാ​ലി​ക്കു​ന്നു​..കടുത്ത ആരോപണവുമായി രാ​ഹു​ൽ ഗാ​ന്ധി

ന്യൂഡൽഹി: ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരെ കടുത്ത ആരോപണവുമായി രാഹുൽ ഗാന്ധി .ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരായ ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദമോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി തന്‍റെ വലംകൈയായ നേതാവിന്‍റെ മകനെതിരായ ആരോപണം കണ്ടില്ലെന്ന് നടിക്കുകയാണ്. ബിജെപി മാധ്യമങ്ങളെ ഭയപ്പെടാത്താൻ ശ്രമിക്കുന്നുണ്ടെന്നും വഡോദരയിൽ രാഹുൽ ആരോപിച്ചു.

കന്പനിക്ക് കോടികളുടെ വരുമാനം നേടി കൊടുത്ത ജയ് ഷായാണ് സ്റ്റാർട്ടപ്പ് ഇന്ത്യയുടെ താരമെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ജയ് ഷാ കന്പനിയുടെ വരുമാനം 50,000 രൂപയിൽ നിന്ന് 80 കോടിയാക്കി ഉയർത്തി. എന്നിട്ടും എന്തിനാണ് കന്പനിയുടെ പ്രവർത്തനം നിർത്തിവച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷൻ പറഞ്ഞു.അതേസമയം, അമിത് ഷായുടെ മകനെ പിന്തുണച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ വന്നത് വ്യാജ ആരോപണം. ഇത് ക്വട്ടേഷൻ വാർത്തയെന്നും സ്മൃതി ഇറാനി പറഞ്ഞു.

Latest
Widgets Magazine