വനിതാ ശൗചാലയത്തിലേക്ക് പാഞ്ഞുകയറി രാഹുല്‍; ചിരി അടക്കാന്‍ ആവാതെ പ്രവര്‍ത്തകര്‍; സംഭവം മോദിയുടെ നാട്ടില്‍

പാവം രാഹുലിന് ഒരു പിശക് പറ്റി. ചെറിയ പിശക് എന്ന് പറയീന്‍ പറ്റില്ല. കുറച്ച് വലിയ പിശക് തന്നെ. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു രാഹുലിനു പറ്റിയ ഈ പിശക്. ചോട്ടാ ഉദേപൂര്‍ ജില്ലയില്‍ വച്ചായിരുന്നു സംഭവം. ഇവിടെയുള്ള യുവ സമൂഹത്തോട് ആശയവിനിമയം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ രാഹുല്‍ പെട്ടെന്നാണ് ഒന്നു ശൗചാലയത്തില്‍ പോവണമെന്നു തോന്നിയത്. ഉടന്‍ മുന്നില്‍ കണ്ട ഒരു ശൗചാലയത്തിലേക്ക് അദ്ദേഹം കയറുകയായിരുന്നു. എന്നാല്‍ അത് സ്ത്രീകളുടെ ശൗചാലമായിരുന്നു. സ്ത്രീകളുടെ ശൗചാലയമെന്ന് ഗുജറാത്തി ഭാഷയില്‍ അവിടെ എഴുതി വച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഗുജറാത്തി വായിക്കാനറിയാത്ത രാഹുല്‍ അകത്തേക്ക് കയറുകയും ചെയ്തു. അകത്തു കയറിയ ശേഷം അബദ്ധം മനസ്സിലായ അദ്ദേഹം ഉടന്‍ പുറത്തിറങ്ങി. ഇതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താനും വിശദീകരണം തേടാനും മാധ്യമപ്രവര്‍ത്തകര് ഇവിടെയെത്തിയെങ്കിലും രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാവരെയും പിടിച്ചുമാറ്റി. രാഹുല്‍ വനിതകളുടെ ശൗചാലയത്തില്‍ നിന്നും പുറത്തിറങ്ങുന്നത് കണ്ട ജനങ്ങള്‍ പൊട്ടിച്ചിരിച്ചെന്നാണ് വേദിയിലുണ്ടായിരുന്നവര്‍ പറയുന്നത്. രാഹുലിനു സംഭവിച്ച ഈ അബദ്ധത്തിന്റെ ദൃശ്യങ്ങള്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തിരുന്നു.

Latest
Widgets Magazine