രാഹുലിന്റെ ‘ശക്തി’യില്‍ കോണ്‍ഗ്രസിന് ശുക്രദശ; അമിത് ഷായുടെ തന്ത്രങ്ങളെ തകര്‍ത്ത രാഹുലിന്റെ നീക്കങ്ങള്‍

ഡല്‍ഹി: ബിജെപിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടയ്ക്ക് പ്രഭാവം മങ്ങിയ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണ്. ബിജെപിയുടെ ബുദ്ധികേന്ദ്രമായ അമിത് ഷായുടെ നീക്കങ്ങളെ നിലംപരിശാക്കി രാഹുല്‍ നെയതെടുത്ത തന്ത്രങ്ങള്‍ എല്ലാം വിജയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവെക്കാനായത് ഇത് കൊണ്ടാണ്. ഈ വിജയത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത് അത്ര എളുപ്പമുള്ള പാതയിലൂടെയല്ല. അതിന് വഴി കാട്ടിയത് രാഹുലിന്റെ തന്റെ തന്ത്രങ്ങളാണ്.

 

താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായും സാധാരണക്കാരുമായും പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് ഇടപെടാന്‍ വഴിയൊരുക്കിയാണ് രാഹുല്‍ ആദ്യ കാല്‍വെയ്പ് നടത്തിയത്.  രാഹുല്‍ ഗാന്ധി
ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് സാധാരണക്കാരുമായി എളുപ്പത്തില്‍ ഇടപെടാനും അവരുടെ കാര്യങ്ങള്‍ പെട്ടെന്ന് അറിയാനും മാര്‍ഗം ഒരുക്കുക എന്നതായിരുന്നു ആദ്യ പടി. അതിനായി കോണ്‍ഗ്രസ് ‘ശക്തി’ ആപ്പ് ഇറക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവഴിയാണ് കേന്ദ്ര നേതൃത്വം താഴെ തട്ടിലുള്ള പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തത്. ഓരോ പ്രദേശത്തും വേണ്ട പ്രവര്‍ത്തനം എങ്ങനെ എന്നു പോലും കേന്ദ്ര നേതൃത്വം ഈ ആപ്പ് വഴി അണികള്‍ക്ക് പറഞ്ഞുകൊടുത്തു. വീടുകള്‍ കയറി പ്രചാരണം നടത്തേണ്ടത് എവിടെ, വീടുകള്‍ കയറുമ്പോള്‍ പറഞ്ഞുകൊടുക്കേണ്ടത് എന്ത്, പ്രതിഷേധം സംഘടിപ്പിക്കേണ്ട ഘട്ടങ്ങള്‍, യോഗങ്ങള്‍ എവിടെ സംഘടിപ്പിക്കണം, ചര്‍ച്ചാ വിഷയം എന്ത്, വലിയ റാലികള്‍ തുടങ്ങി എല്ലാ വിഷയത്തിലും പ്രവര്‍ത്തകരുമായി കേന്ദ്രനേതൃത്വം ശക്തി ആപ്പ് വഴി ബന്ധപ്പെട്ടു.
ബൂത്ത് തലത്തില്‍ വരെയുള്ള പ്രവര്‍ത്തകരുമായി രാഹുല്‍ ഗാന്ധി ബന്ധം സ്ഥാപിക്കുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്യുന്നുവെന്നതാണ് എടുത്തുപറയേണ്ടത്. ഇതോടെ സാധാരണ പ്രവര്‍ത്തകന്‍ പോലും പ്രവര്‍ത്തന രംഗത്ത് സജീവമായി. ഓരോ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം ചുമതല നല്‍കി. കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള വഴി എളുപ്പമായി. ഏത് ചോദ്യങ്ങള്‍ക്കും സാധാരണക്കാരുടെ ഭാഗത്തുനിന്നുള്ള മറുപടി നല്‍കാനും കോണ്‍ഗ്രസ് അധ്യക്ഷന് സാധിക്കുന്നുണ്ട്.

എസ്.എം.എസ് വഴിയും വാട്‌സ് ആപ്പ് വഴിയും പ്രവര്‍ത്തകര്‍ നേതൃത്വത്തോട് പ്രതികരിച്ചു തുടങ്ങി. മികച്ച പ്രതികരണവും പ്രവര്‍ത്തനവും നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് പാരിതോഷികം കേന്ദ്രം പ്രഖ്യാപിച്ചു. ഇക്കാര്യം എല്ലാ അംഗങ്ങളെയും അറിയിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തകര്‍ സജീവമായി.

ഏറ്റവും മികച്ച പ്രവര്‍ത്തകനെ ഇടക്കിടെ തിരഞ്ഞെടുത്തതും പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയെന്ന് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനലറ്റിക്‌സ് ഡിവിഷന്‍ മേധാവിയായ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടാനുള്ള അവസരം ഒരുക്കി എന്നതാണ് ഡിജിറ്റല്‍ ആപ്പ് ഉപയോഗിച്ചതുമൂലമുള്ള നേട്ടം.
അവിടെയും രാഹുല്‍ ഗാന്ധിയെ സഹായിച്ചത് ശക്തി ആപ്പും സാമൂഹിക മാധ്യമങ്ങളുമായിരുന്നു. പ്രവര്‍ത്തകരില്‍ നിന്ന് സംസ്ഥാനത്തെ പൊതുവികാരം നേരിട്ട് അറിയാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. ഈ വഴി തന്നെയാണ് ഭൂപേഷ് ബാഗലിന് നറുക്ക് വീഴാല്‍ വഴിയൊരുക്കിയതും.

പ്രവര്‍ത്തകരുടെ വികാരം ഉടന്‍ അറിയിക്കണമെന്ന് താഴേ തട്ടിലേക്ക് നിര്‍ദേശം പോയി. മണിക്കൂറുകള്‍ കഴിയുമ്പോള്‍ പ്രതികരണങ്ങള്‍ നിറയുകയായിരുന്നുവെന്ന് ചക്രവര്‍ത്തി പറയുന്നു. പ്രവര്‍ത്തകരെ കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായി. അവിടെയാണ് വിജയം എളുപ്പമായതെന്ന് ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Top