2019ല്‍ പദ്ധതികളുമായി രാഹുല്‍ കളത്തില്‍: ലക്ഷ്യം വെക്കുന്നത് 200 സീറ്റുകള്‍

ഡല്‍ഹി: 2019ലും വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി അധ്യക്ഷനായ രാഹുല്‍ ഗാന്ധി തന്നെ മുന്നിട്ടിറങ്ങുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ 200 സീറ്റ് പിടിക്കാനാണ് രാഹുല്‍ ലക്ഷ്യം വെക്കുന്നത്. ചുരുങ്ങിയത് 150 സീറ്റെങ്കിലും പിടിച്ചാല്‍ സഖ്യം രൂപീകരിച്ച് അധികാരത്തിലെത്താമെന്നാണ് കോണ്‍ഗ്രസിന്റെ പ്ലാനിംഗ്. നിലവില്‍ 44 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്.
ഇതിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്നതും രാഹുല്‍ തന്നെയാണ്. ഇതിനായി ഒരു വിഷന്‍ ഡോകുമെന്റ് കോണ്‍ഗ്രസ് തയ്യാറാക്കും. മൂന്ന് വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നീ മൂന്ന് വിഭാഗങ്ങളെ ഉന്നം വെച്ചാണഅ കോണ്‍ഗ്രസ് പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കും, സുരക്ഷക്ക് ഊന്നല്‍ നല്‍കും, സ്വയംതൊഴില്‍ മേഖല ശക്തിപ്പെടുത്തും, തൊഴില്‍ നിയമങ്ങള്‍ ശക്തമാക്കും തുടങ്ങിയവ കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഇടം പിടിക്കും.

കര്‍ഷകര്‍ക്കായി പുതിയ പദ്ധതികള്‍, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച താങ്ങുവില തുടങ്ങിയവയും കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഭാഗമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം, ബാങ്ക് വായ്പ, അസംഘടിത മേഖലയില്‍ തൊഴില്‍ സുരക്ഷിതത്വം, ചെറുകിട മേഖലയ്ക്കു ഊന്നല്‍ തുടങ്ങിയവ കോണ്‍ഗ്രസ് യുവാക്കള്‍ക്ക് മുന്നില്‍ വയ്ക്കും.

Top