പ്രധാനമന്ത്രി ലോകം മൊത്തം കറങ്ങുന്നു !..ലോക്‌സഭയില്‍ 15 മിനിട്ട് ചിലവഴിക്കാന്‍ സമയമില്ല; മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി

ദൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി   ലോകം മുഴുവന്‍ ചുറ്റുന്ന പ്രധാനമന്ത്രി മോദിക്ക് ലോക്‌സഭയില്‍ 15 മിനിട്ട് ചിലവഴിക്കാന്‍ സമയമില്ലെന്ന്  രാഹുല്‍ഗാന്ധിപറഞ്ഞു .ലോകം മുഴുവന്‍ ചുറ്റുന്ന മോദിക്ക് 15 മിനിട്ട് ലോക്‌സഭയില്‍ പ്രസംഗിക്കാന്‍ കഴിയുന്നില്ല. അമേഠിയിലേക്ക് നടത്തിയ രാഹുല്‍ഗാന്ധിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.

ലോക്‌സഭയില്‍ ചോദ്യങ്ങളെ നേരിടാന്‍ അദ്ദേഹത്തിന് സമയം കിട്ടുന്നില്ല. റാഫേല്‍ ഇടപാടില്‍ മോദിയുടെ വ്യവസായിയാ സുഹ്യത്ത് നല്‍കിയത്. 45,000 കോടിയിലധികം രൂപയാണ്. 2016 സെപ്റ്റംബറില്‍ നടപ്പിലാക്കിയ ഇന്‍ഡോ-ഫ്രഞ്ച് കരാര്‍ വഴി വന്‍ അഴിമതിയാണ് നടപ്പിലാക്കിയത്. വ്യേമസേനക്ക് വേണ്ടി ഇരട്ട എഞ്ചിന്‍ പോരാളി ഹെലികോപ്ടറുകള്‍ എന്ന പേരിലാണ് മോദി തട്ടിപ്പ് നടത്തിയത്.

നീരവ് മോദിക്കും മെഹല്‍ചോസ്‌കിക്കും മാത്രമാണ് ഇപ്പോള്‍ അച്ഛാ ദിന്‍ നടപ്പിലായിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും മോശം ദിവസവുമാണ്. നീരവ് മോദി പണം ചോര്‍ത്തിക്കൊണ്ട പോയിട്ട് ഓരുവാക്കുപോലും മോദിക്ക് പറയാനില്ല. എന്നാല്‍ സാധാരണക്കാരെ ബുദ്ധിമുട്ടിച്ച 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചത് വഴി പണം ചെന്നെത്തിയത് നീരവ് മോദിയുടെ പോക്കറ്റിലേക്കാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

Latest
Widgets Magazine