തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കേരളം: രാഹുല്‍ ഗാന്ധി 29ന് കേരളത്തില്‍; ശക്തമായ പോരാട്ടത്തിന് കോണ്‍ഗ്രസ് മുന്നൊരുക്കം

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാനുള്ള ബിജെപി ശ്രമങ്ങള്‍ കരുത്ത് പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരെഞ്ഞുടപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ മാസം കേരളത്തിലെത്തും. ഈ മാസം 29ന് കൊച്ചിയില്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ 70ശതമാനം ബൂത്ത് കമ്മിറ്റികളും പുനസംഘടിപ്പിച്ചു കഴിഞ്ഞു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബൂത്ത് അദ്ധ്യക്ഷന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തുന്നത്. ഇതോടൊപ്പം വനിതാ ബൂത്ത് വൈസ് പ്രസിഡന്റുമാരുടെ യോഗവും നടക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കേരളത്തിലെ 23,970 ബൂത്ത് കമ്മിറ്റികളുണ്ട്. ആ കമ്മിറ്റികളുടെ എണ്ണത്തില്‍ അത്രയും തന്നെ വനിതാ വൈസ് പ്രസിഡന്റുമാരെ നിയമിക്കാന്‍ സാധിച്ചുവെന്നതാണ് കോണ്‍ഗ്രസ് സംഘടന രംഗത്തുണ്ടാക്കിയ മികച്ച നേട്ടമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത മാസം മൂന്നിന് കെ.പി.സി.സി അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് തിരഞ്ഞെടുപ്പ് യാത്രയ്ക്ക് തുടക്കം കുറിക്കും. ഈ യാത്ര കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കണ്‍വീനറായി ബെന്നി ബെഹന്നാനെ നിയോഗിച്ചെന്നും ഓരോ ജില്ലയിലെ തിരഞ്ഞെടുപ്പ് പരിപാടികള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി അറിയിച്ചു.

Top