ഞാന്‍ ഒരു ശിവഭക്തന്‍; മോഡിയുടെ നാട്ടില്‍ രാഹുലിന്‍റെ ക്ഷേത്രദര്‍ശനം

മോഡിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുമരുന്ന്. താന്‍ ഒരു ശിവ ഭക്തനാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കന്‍ ഗുജറാത്തിലെ സന്ദര്‍ശനത്തിനിടെയാണ് ബിജെപി ഉയര്‍ത്തുന്ന മൃതു ഹിന്ദുത്വ സമീപനത്തിനെതിരായ പ്രചരണ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ നോക്കിക്കാണുന്നത്. പടാനിലെ വിര്‍ മേഖമായ ക്ഷേത്രം, മെഹ്‌സാനയിലെ ബഹുചാര്‍ജി ക്ഷേത്രം, വാരണയിലെ ഖോട്ടിഗദാര്‍ ക്ഷേത്രം എന്നിവടങ്ങളിലായിരുന്നു രാഹുല്‍ ഗാന്ധി തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയത്. അമ്പതു ദിവസത്തിനിടെ ഗുജറാത്തിലെ 11 ക്ഷേത്രങ്ങള്‍ രാഹുല്‍ സന്ദര്‍ശിച്ചു. ബിജെപിയുടെ വിമര്‍ശനങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമങ്ങള്‍ക്കുമുന്നില്‍ ‘താന്‍ ഒരു ശിവ ഭക്തനാണ്, അവര്‍ പറയുന്നതെന്തും പറയട്ടെ, സത്യം എന്റെ കൂടെയുണ്ട്’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അതേസമയം ഞങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍ എതിരല്ലെന്നും, എല്ലാവരും ഇത്തരം മാതൃക പിന്തുടരണമെന്നുമാണ് ബിജെപിയുടെ മറുപടി. ഇതിനിടെ സംസ്ഥാന ബിജെപി നേതാവ് ബുപേന്ദര്‍ യാദവ് രാഹുലിനെതിരെ വിമര്‍ശനമുന്നയിച്ചു. ഡല്‍ഹിയില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. എന്തു കൊണ്ട് രാഹുല്‍ അവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നില്ല എന്നാണ് ബുപേന്ദറിന്റെ ചോദ്യം.

Top